ആ സിനിമയില്‍ മമ്മൂട്ടി കരയുമ്പോള്‍ എന്റെ കണ്ണുനിറയും; അദ്ദേഹം കരഞ്ഞാല്‍ എല്ലാവരും കരയും: സിബി മലയില്‍
Entertainment
ആ സിനിമയില്‍ മമ്മൂട്ടി കരയുമ്പോള്‍ എന്റെ കണ്ണുനിറയും; അദ്ദേഹം കരഞ്ഞാല്‍ എല്ലാവരും കരയും: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd August 2024, 4:55 pm

2007ല്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി എം. മോഹനന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസനും മീനയും ഒന്നിച്ച ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാനവേഷത്തില്‍ എത്തിരുന്നു. അദ്ദേഹം സിനിമാ നടന്‍ അശോക് രാജായി എത്തുകയും അവസാന ഭാഗത്ത് ഇമോഷണലായ സീനില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

മമ്മൂട്ടി കരയുന്നത് കാണാന്‍ പറ്റില്ലെന്ന് തന്റെ ഭാര്യ എപ്പോഴും പറയാറുണ്ടെന്നും താനും അതുപോലെ തന്നെയാണെന്നും പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അവസാനം മമ്മൂട്ടി പ്രസംഗിക്കുന്ന ഭാഗം കാണുമ്പോള്‍ തനിക്ക് കണ്ണ് നിറയുമെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കരയും. മോഹന്‍ലാല്‍ കരയുന്നതിനേക്കാള്‍ കൂടുതല്‍ മമ്മൂട്ടി കരയുമ്പോള്‍ നമുക്ക് സങ്കടം വരും. ‘മമ്മൂക്ക കരയുമ്പോള്‍ എനിക്ക് കാണാന്‍ പറ്റില്ല’ എന്ന് എന്റെ ഭാര്യ എപ്പോഴും പറയും. ശ്രീനിവാസന്റെ കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അദ്ദേഹം അവസാനം പ്രസംഗിക്കുന്ന ഭാഗം എനിക്ക് അങ്ങനെ തന്നെയാണ്. അത് കാണുമ്പോള്‍ എനിക്കും കണ്ണ് നിറയും.

എനിക്കും അവളെ പോലെ തന്നെയാണ്. അത്തരത്തിലുള്ള ഇമോഷണല്‍ രംഗങ്ങളില്‍ മമ്മൂട്ടി വരുമ്പോള്‍ എന്നില്‍ സങ്കടം നിറയും. ചില പ്രൊജക്റ്റുകള്‍ അങ്ങനെയാണ്. പരമ്പര എന്ന സിനിമ ഞാന്‍ ഒട്ടും താത്പര്യത്തില്‍ ചെയ്തതായിരുന്നില്ല. അന്ന് പ്രൊഡ്യൂസര്‍ വലിയ രീതിയില്‍ പ്രഷറ് ചെയ്യുകയായിരുന്നു. അദ്ദേഹം സ്വാമിയിലും എന്നിലുമുള്ള വിശ്വാസത്തിന് പുറത്താണ് ആ സിനിമ ചെയ്യാന്‍ പറഞ്ഞത്.

ഓഗസ്റ്റ് ഒന്നിന്റെ സക്‌സസ് വെച്ചിട്ടാണ് ആ കോമ്പിനേഷന്‍ വര്‍ക്കാകുമെന്ന് അദ്ദേഹം പറയുന്നത്. പക്ഷെ ആ കഥയുടെ ആദ്യം തൊട്ടേ ഈ പരിപാടി വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അതില്‍ മമ്മൂട്ടി ഡബിള്‍ റോള്‍ ചെയ്തതോടെ വലിയ ഭാരമാകുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Says That When Mammootty Cries In The Movie Katha Parayumbol He Will Cry Too