മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം, ഭരതം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ചെയ്ത സിബി മലയില്‍ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ്. മോഹന്‍ലാലിന്റെ കരിയറലെ മികച്ച കഥാപാത്രങ്ങളില്‍ അധികവും സിബി മലയിലിന്റെ സിനിമകളിലാണ് ഉണ്ടായത്. എന്നാല്‍ മോഹന്‍ലാലിലേക്ക് നല്ല കഥകളെത്താന്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടന്ന് ഈയിടെ സിബി ഓരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപത്രങ്ങള്‍ ചെയ്യുന്നത് കാണാനാണ് കൂടുതല്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും സിബി അഭിപ്രായപ്പെട്ടു. 2000ത്തിന് ശേഷം ആറാം തമ്പുരാന്‍ പോലുള്ള അമാനുഷിക കഥാപാത്രങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളത്. മുമ്പ് പറഞ്ഞ ആക്‌സസ് കിട്ടാതിരിക്കാന്‍ അതൊരു കാരണമാണോ എന്ന ചോദ്യത്തിന് സിബിയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘ഒരു കാലത്ത് നമ്മള്‍ പുള്ളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളായിരുന്നു. പുലിമുരുകന്‍ വരെ അങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു കൂടുതലും. പക്ഷേ എനിക്ക് തോന്നുന്നത് സാധാരണയാളുകള്‍ക്ക് കൂടുതലും ലാലിനെ ഇഷ്ടപ്പെടുന്നത് സാധാരണയായിട്ടുള്ള മോഹന്‍ലാലിനെയാണ്. തമാശകളൊക്കെ പറഞ്ഞ് നടക്കുന്ന ഒരാളെയാണ് ബേസിക്കലി ഫാമിലി ഓഡിയന്‍സിനൊക്കെ ഇഷ്ടം.
അത്തരം സിനിമകള്‍ ലാല്‍ ചെയ്യുമ്പോഴേക്ക് അക്‌സപ്റ്റന്‍സ് കൂടും. എന്നുവെച്ച് പുലിമുരുകന്‍ പോലുള്ള സിനിമകള്‍ ആളുകള്‍ സ്വീകരിക്കില്ല എന്നല്ല. അത്തരം സിനിമകളും സ്വീകരിക്കും. പക്ഷേ ലോങ് ലൈഫ് കിട്ടുന്ന സിനിമകള്‍ ഈ പറഞ്ഞതുപോലെ, നമ്മള്‍ ഡിസ്‌കസ് ചെയ്തതുപോലെയുള്ള സിനിമകള്‍ ചെയ്യണം. അതിന് ഇത്തരത്തില്‍ ആളുകള്‍ക്ക് കുറച്ചുകൂടി കണക്ട് ആകുന്ന കഥാപാത്രങ്ങളും കഥയും ഉണ്ടാകണം എന്നാണ്.
അതിന് വേണ്ടി ശ്രമിക്കാത്തതാണോ അദ്ദേഹത്തിലേക്ക് കഥകള്‍ എത്താത്തതാണോ എന്ന് എനിക്ക് അറിയില്ല. എത്തുന്ന കഥകളില്‍ അദ്ദേഹം എടുക്കുന്ന ഡിസിഷനുകളും എനിക്ക് അറിയില്ല,’ സിബി പറഞ്ഞു.
Content Highlight: Sibi Malayil says that Mohanlal has to do normal character that connects to common people