| Sunday, 28th July 2024, 8:07 am

ആ മോഹൻലാൽ ചിത്രം ഇപ്പോൾ ചെയ്യാനുള്ള കോൺഫിഡൻസ് ഫഹദിന് മാത്രമേയുള്ളൂ: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ മികച്ച കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്നും സിനിമയിൽ സജീവമായ അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. 24വർഷങ്ങൾക്കിപ്പുറവും മികച്ച സ്വീകാര്യത നേടാൻ ഈ മോഹൻലാൽ ചിത്രത്തിന് സാധിക്കുന്നുണ്ട്.

ഇന്ന് മലയാളത്തിലെ യുവ നടന്മാരിൽ ഫഹദിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് സിബി മലയിൽ. താൻ ആഗ്രഹിക്കുന്ന ടൈപ്പ് സിനിമകളിൽ അഭിനയിക്കുന്ന ആളാണ് ഫഹദെന്നും മറ്റ് നടന്മാരിൽ നിന്ന് ഫഹദ് കുറച്ച് മുന്നിട്ട് നിൽക്കുന്നുണ്ടെന്നും സിബി മലയിൽ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാൾ ഫഹദാണ്. ഞാൻ ആഗ്രഹിക്കുന്ന ടൈപ്പിലുള്ള സിനിമകളിൽ അഭിനയിക്കുന്ന ആളാണ് ഫഹദ് ഫാസിൽ. അങ്ങനെ ഇന്റൻസ് ആയിട്ടുള്ള സിനിമകൾ ചെയ്യാൻ പ്രാപ്തനായ നടനാണ് ഫഹദ് ഫാസിൽ.

ബാക്കി എല്ലാവരും അങ്ങനെ തന്നെയാണ് പലരും. ഓരോരുത്തർക്കും ഓരോ റേഞ്ച് ആണ്. പക്ഷെ ഫഹദാണ് അതിനകത്ത് കുറച്ച് മുന്നിട്ട് നിൽക്കുന്നത്,’സിബി പറഞ്ഞു.

മോഹൻലാലും താനും ഒന്നിച്ച എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ സദയത്തെ കുറിച്ച് ഫഹദ് പറയുന്നത് കേട്ടിട്ടുണ്ടെന്നും ആ കഥാപാത്രം ചെയ്യാനുള്ള കോൺഫിഡൻസ് ഫഹദിനുണ്ടെന്നും സിബി കൂട്ടിച്ചേർത്തു. ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സദയത്തിലെ സത്യനാഥനെന്നും സിബി പറഞ്ഞു.

ഫഹദ് തന്നെ പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടു, സദയം പോലൊരു കഥാപാത്രം എനിക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന്. അയാൾക്ക് അതിനുള്ള കോൺഫിഡൻസുണ്ട്.

മോഹൻലാലിന്റെയും എന്റെയും ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് സദയം. ഞാൻ എന്റെ സിനിമകളിൽ ഏറ്റവും മികച്ച സിനിമയായി കാണുന്നത് സദയത്തെയാണ്. ദേശീയ തലത്തിൽ ഒരിടത്തും അംഗീകരിക്കപ്പെട്ടില്ലെങ്കിലും മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് സദയം. മോഹൻലാലിന്റെ ഏറ്റവും മികച്ച, വേറിട്ട ഒരു പ്രകടനം കണ്ട സിനിമയാണ് സദയം,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Says That Fahad Can Do Sadhayam Movie

We use cookies to give you the best possible experience. Learn more