ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ – രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് കോഴിക്കോട് ഷൂട്ടിങ് പുരോഗമിക്കുന്നത്.
ചലച്ചിത്ര പ്രേക്ഷകരുടെ ദീര്‍ഘനാളത്തെ സ്വപ്ന സാക്ഷത്ക്കാരാണ് സിബി മലയില്‍ രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം.
ആസിഫലിയാണ് ചിത്രത്തിലെ നായകന്‍. റോഷന്‍മാത്യു പ്രധാന റോളിലെത്തും. നവാഗതനായ ഹേമന്ത് കുമാര്‍ ആണ് തിരക്കഥ. രഞ്ജിത്ത്, വിജിലേഷ്,സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ‘അപൂര്‍വരാഗം’, ‘വയലിന്‍’, ‘ഉന്നം’ എന്നീ സിബി മലയില്‍ ചിത്രങ്ങളിലും ആസിഫലി തന്നെയായിരുന്നു നായകന്‍.
അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും പി.എം ശശിധരനും നേതൃത്വം നല്‍കുന്ന ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം കൈലാസ് മേനോന്‍. അഗ്‌നിവേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
സെപ്റ്റംബര്‍ നാലിനായിരുന്നു പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടന്നത്. 1998ല്‍ റിലീസായ ‘സമ്മര്‍ ഇന്‍ ബത്ലഹേം’ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത്.
‘ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി ‘സമ്മര്‍ ഇന്‍ ബത്ലഹേം’ പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്,’ എന്നായിരുന്നു പ്രഖ്യാപനവേളയില്‍ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റില്‍ എഴുതിയത്.
മോഹന്‍ലാല്‍ നായകനായ ‘ഉസ്താദ്’ ആണ് ഒടുവിലായി രഞ്ജിത്- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്നത്. മോഹന്‍ലാല്‍ നായകനായ മായാമയൂരമായിരുന്നു രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ