കൊച്ചി: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. സമ്മര്‍ ഇന്‍ ബത്ലഹേം, ഉസ്താദ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിക്കുന്നത്.
രഞ്ജിത് തന്നെയാണ് തങ്ങള്‍ ഇരുവരും വീണ്ടുമൊന്നിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ആസിഫ് അലി നായകനാവുന്ന സിനിമയുടെ മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
‘ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി സമ്മര്‍ ഇന്‍ ബത്ലഹേം പുറത്തിറങ്ങി .
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്’ എന്നാണ് രഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇത് മൂന്നാം തവണയാണ് സിബി മലയിലും ആസിഫ് അലിയും ഒന്നിക്കുന്നത്. നേരത്തെ അപൂര്‍വ്വ രാഗം, വയലിന്, ഉന്നം എന്നീ സിനിമകള്‍ ആസിഫ് അലിയെ നായകനാക്കി ഒരുക്കിയത്.
രഞ്ജിത് നിര്‍മ്മാതാവ് ആയി എത്തിയ അയ്യപ്പനും കോശിയും മികച്ച വിജയമാണ് ഈ വര്‍ഷം നേടിയെടുത്തത്. സിനിമയില്‍ ഒരു നിര്‍ണ്ണായക വേഷത്തില്‍ രഞ്ജിത് അഭിനയിക്കുകയും ചെയ്തിരുന്നു.
ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ച സമ്മര്‍ ഇന്‍ ബത്ലഹേമില് സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്.മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രം മികച്ച വിജയമായിരുന്നു നേടിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക