മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ളയാളാണ് സിബി മലയില്‍. കിരീടം, ചെങ്കോല്‍, സദയം, ഭരതം, ദശരഥം തുടങ്ങി മോഹന്‍ലാലിലെ അഭിനേതാവിനെ പരാമവധി ഉപയോഗിച്ച സിനിമകളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. കിരീടത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പരാമര്‍ശം ലഭിച്ചപ്പോള്‍ ഭരതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മോഹന്‍ലാല്‍ സ്വന്തമാക്കി.
ഇരുവരും ഒന്നിച്ച മികച്ച സിനിമയാണ് സദയം. എം.ടിയുടെ രചനയിൽ സിബി ഒരുക്കിയ ചിത്രത്തെ കുറിച്ച് ഇന്നും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പണ്ടത്തെ സിനിമൾക്ക് ഇപ്പോഴും ആരാധകരുണ്ടെന്ന് പറയുകയാണ് സിബി മലയിൽ. അതുകൊണ്ടാണ് ദേവദൂതൻ റീറിലീസ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
ദേവദൂതൻ പോലെ മോഹൻലാലിൻറെ സ്റ്റാർഡം കാരണം പരാജയപ്പെട്ട മികച്ച സിനിമയാണ് സദയമെന്ന് പറയുകയാണ് സിബി മലയിൽ. അന്ന് സദയം കാണാൻ ആളില്ലായിരുന്നുവെന്നും ഇന്നും ആ സിനിമ ക്ലാസിക്കായി വാഴ്ത്തപ്പെടുന്നത് അതുപോലൊരു കഥ എഴുതാൻ ഇന്ന് ആളില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ കാലത്തെ സിനിമകളില്‍ പണ്ടുള്ളത് പോലെ വലിയ ഇമോഷനുകള്‍ കാണാന്‍ കഴിയുന്നില്ല. സാധാരണ എല്ലാവരുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാം അത്തരം കഥകള്‍ വരാത്തത്. പക്ഷേ അപ്പോഴും പണ്ടത്തെ സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. ദേവദൂതന്‍ റീ റിലീസ് ചെയ്യേണ്ടി വന്നത് അതുകൊണ്ടാണ്.
ദേവദൂതന്‍ പോലെ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം കാരണം പരാജയപ്പെട്ട സിനിമയാണ് സദയം. ഇന്ന് പലരും ഗംഭീരസിനിമയെന്ന് സദയത്തെപ്പറ്റി പറയാറുണ്ടെങ്കിലും അന്ന് ആ സിനിമ കാണാന്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് യൂട്യൂബ്, അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്ളതുകൊണ്ട് എല്ലാവരും സദയത്തെപ്പറ്റിയെല്ലാം സംസാരിക്കുന്നു. അതുപോലുള്ള കഥകള്‍ എഴുതാന്‍ ഇന്ന് ആരുമില്ലാത്തതുകൊണ്ട് സദയം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil About Why Sadhayam Movie Failed In Box Office