| Thursday, 19th October 2023, 3:51 pm

കിരീടം തേർഡ് ക്ലാസ് അടിപടമാണെന്ന് ഞാൻ ഗുരുതുല്യനായി കാണുന്ന ഒരു സംവിധായകൻ പറഞ്ഞിരുന്നു: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിരീടം സിനിമ കണ്ടതിനുശേഷം തന്നോട് നെഗറ്റീവ് അഭിപ്രായം പറഞ്ഞത് താൻ ഗുരുതുല്യനായി കാണുന്ന സംവിധായകനാണെന്ന് സിബി മലയിൽ. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം തന്നെ വിളിക്കുകയും പടം ഒരു തേർഡ് ക്ലാസ് ഇടിപടമാണെന്ന് പറഞ്ഞിരുന്നെന്നും സിബി മലയിൽ പറഞ്ഞു. പടത്തിന് ആകെ കിട്ടിയ നെഗറ്റീവ് അഭിപ്രായം അതാണെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രമുഖ സംവിധായകൻ സിനിമ കണ്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടെന്നെ വിളിച്ചു ‘പടം എങ്ങനെ പോകുന്നു ‘എന്ന് ചോദിച്ചു. നന്നായി പോകുന്നു എന്ന് ഞാൻ പറഞ്ഞു. ‘എന്നാൽ ഞാൻ കേട്ടത് തേർഡ് ക്ലാസ് അടിപടമാണ് എന്നാണല്ലോ’ എന്നദ്ദേഹം പറഞ്ഞപ്പോൾ അങ്ങനെ കാണുന്നവർക്ക് അങ്ങനെയും കാണാം എന്ന് ഞാൻ മറുപടി പറഞ്ഞു. ഞാൻ ഗുരുതുല്യനായി കാണുന്ന സംവിധായകൻ പറഞ്ഞതാണത്. അതാണ് ഞാൻ കേട്ട ഏക നെഗറ്റീവ് അഭിപ്രായം,’ സിബി മലയിൽ പറഞ്ഞു.

സിനിമയുടെ കഥ കേൾക്കാൻ വന്ന വിതരണക്കാർക്ക് നായകൻ ചന്തയിൽ കീഴടങ്ങാൻ വേണ്ടി ഇരുന്ന് കൊടുക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞെന്നും എന്നാൽ താനും ലോഹിയും അത് പൂർണമായും എതിർത്തെന്നും സിബി മലയിൽ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘കിരീടം സിനിമയുടെ വിതരണക്കാർ കഥ കേൾക്കാൻ വന്ന സമയത്ത് കഥ മുഴുവൻ ഇഷ്ടപ്പെട്ടു. പക്ഷെ അവർക്ക് ഏക എതിരഭിപ്രായം ഉണ്ടായത് ഈ നായകൻ ചന്തയിൽ പോയിട്ട് കീഴടങ്ങാൻ തയ്യാറായി ഇരുന്നു കൊടുക്കുന്ന സീനാണ്. ‘ഇയാൾ ഒരു നായകനാണ്. എവിടെ കീരിക്കാടൻ ജോസ് എന്ന് പറഞ്ഞ് വരുന്ന ഒരാളാണ്, അതുകൊണ്ട് നായകന്റെ കീഴടങ്ങൽ പാടില്ല’ എന്ന് പറഞ്ഞു.

ലോഹിയും ഞാനും അതിനെ പൂർണ്ണമായും എതിർത്തു പറഞ്ഞു. ഇതുവരെ നിങ്ങൾ കണ്ടു ശീലിച്ചു വന്ന സിനിമയുടെ പ്രശ്നമാണ്. ഈ കഥയിലെ നായകൻ ചാകാൻ വേണ്ടി തന്നെയാണ് വന്നത്, തോറ്റുകൊടുക്കാൻ വേണ്ടി തന്നെയാണ് വന്നത്, ഇയാൾ തോറ്റു പോകുന്ന നായകൻ തന്നെയാണ്. അയാൾ മറ്റൊരാളെ കൊല്ലുന്നുണ്ടെങ്കിലും ജീവിതത്തിൽ അയാൾ തോറ്റു പോയവനാണ്. ഇയാളെ അടിച്ചു ജയിച്ചിട്ട് അയാൾ എവിടെയും എത്തിപ്പെടാൻ പോകുന്നില്ല.

നായകന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. കീരിക്കാടൻ ജോസിനെ അടിച്ചു കൊന്നാലും നായകൻ പരാജയപ്പെടുകയാണ്. അയാൾ അച്ഛൻറെ സ്വപ്നങ്ങൾ തകർത്തു കളഞ്ഞതാണ്. അതാണ് ഞങ്ങളുടെ നായകൻ. അതിൽനിന്നും ഒരു മാറ്റവും വരുത്താൻ തയ്യാറായില്ല എന്ന് പറഞ്ഞിട്ട് അവർക്ക് നമ്മളോട് യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നീട് നമ്മുടെ ഭാഗം ശരിയാണെന്ന് അവർക്ക് മനസ്സിലായി,’ ലാൽ ജോസ് പറഞ്ഞു.

Content Highlight: Sibi malayil about the negative comment of kireedam movie

Latest Stories

We use cookies to give you the best possible experience. Learn more