മോഹൻലാലിന്റെ കരിയറിലെ ട്രാൻസിഷൻ സമയത്ത് ആ നടൻ പിന്നിലോട്ടായി, അവർ ഒന്നിച്ച് അഭിനയം തുടങ്ങിയവർ: സിബി മലയിൽ
Entertainment
മോഹൻലാലിന്റെ കരിയറിലെ ട്രാൻസിഷൻ സമയത്ത് ആ നടൻ പിന്നിലോട്ടായി, അവർ ഒന്നിച്ച് അഭിനയം തുടങ്ങിയവർ: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2024, 4:16 pm

മോഹൻലാൽ എന്ന അതുല്യ നടൻ കരിയർ തുടങ്ങിയ ചിത്രമായിരുന്നു ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ആദ്യ ചിത്രത്തിൽ തന്നെ വില്ലൻ കഥാപാത്രം ആയിട്ടായിരുന്നു മോഹൻലാൽ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിവന്നത്. ചിത്രത്തിൽ നായകനായി എത്തിയത് ശങ്കർ ആയിരുന്നു.

വലിയ വിജയമായി മാറിയ ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. കാലങ്ങൾക്കിപ്പുറം മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായും മോഹൻലാൽ മാറി. എന്നാൽ എൺപതുകൾക്ക് ശേഷം സിനിമയിൽ അധികം ശോഭിക്കാൻ നടൻ ശങ്കറിന് കഴിഞ്ഞിരുന്നില്ല.

ശങ്കർ ആ സമയത്ത് ഒരേ ടൈപ്പ് കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതെന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. അന്ന് ശങ്കറിന്റെ എല്ലാ കഥാപാത്രങ്ങളും റൊമാന്റിക് വേഷങ്ങളായിരുന്നുവെന്നും എന്നാൽ ഒപ്പം വന്ന മോഹൻലാൽ അന്ന് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുമായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. മോഹൻലാലിന്റെ ആ ട്രാൻസിഷൻ സമയത്താണ് ശങ്കർ പിന്നിലോട്ടായതെന്നും സിബി മലയിൽ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശങ്കറിനെ സംബന്ധിച്ചിടത്തോളം പുള്ളി ഒരേ ടൈപ്പ് വേഷങ്ങളായിരുന്നു എല്ലാ സിനിമയിലും ചെയ്തത്. റൊമാന്റിക് കഥാപാത്രങ്ങളായിരുന്നു എല്ലാ സിനിമയിലും ശങ്കർ ചെയ്തിരുന്നത്.

അതേസമയം ഒന്നിച്ച് വന്നവരിൽ മോഹൻലാൽ വില്ലൻ വേഷങ്ങളിൽ നിന്ന് പതുക്കെ ഹീറോ കഥാപാത്രങ്ങൾ ചെയ്യുന്നു, എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുന്നു.

ആ ട്രാൻസിഷന്റെ സമയത്ത് എവിടെയോ വെച്ചിട്ടാണ് ശങ്കർ പിന്നിലോട്ടായത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കരിയർ തുടങ്ങിയ ഇരുവരുടെയും പോപ്പുലാരിറ്റിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ സംഭവിക്കുകയായിരുന്നു,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil About Shankar And Mohanlal