| Saturday, 27th July 2024, 4:29 pm

ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടില്ലെങ്കിലും മോഹൻലാലിന്റെ ഏറ്റവും മികച്ച വേഷമാണത്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിലുള്ള വേഷമാണ് സദയത്തിലെ സത്യനാഥൻ. എം. ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. തന്റെയും മോഹൻലാലിന്റെയും ഏറ്റവും മികച്ച ചിത്രമാണ് സദയമെന്നും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സദയത്തിലെ സത്യനാഥനെന്നും സിബി പറഞ്ഞു.

യുവ നടന്മാരിൽ ഫഹദിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും. ഫഹദ് സദയത്തെ കുറിച്ച് സംസാരിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്നും സിബി മലയിൽ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാൾ ഫഹദാണ്. ഞാൻ ആഗ്രഹിക്കുന്ന ടൈപ്പിലുള്ള സിനിമകളിൽ അഭിനയിക്കുന്ന ആളാണ് ഫഹദ് ഫാസിൽ. അങ്ങനെ ഇന്റൻസ് ആയിട്ടുള്ള സിനിമകൾ ചെയ്യാൻ പ്രാപ്തനായ നടനാണ് ഫഹദ് ഫാസിൽ.

ബാക്കി എല്ലാവരും അങ്ങനെ തന്നെയാണ് പലരും. ഓരോരുത്തർക്കും ഓരോ റേഞ്ച് ആണ്. പക്ഷെ ഫഹദാണ് അതിനകത്ത് കുറച്ച് മുന്നിട്ട് നിൽക്കുന്നത്.

ഫഹദ് തന്നെ പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടു, സദയം പോലൊരു കഥാപാത്രം എനിക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന്. അയാൾക്ക് അതിനുള്ള കോൺഫിഡൻസുണ്ട്.

മോഹൻലാലിന്റെയും എന്റെയും ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് സദയം. ഞാൻ എന്റെ സിനിമകളിൽ ഏറ്റവും മികച്ച സിനിമയായി കാണുന്നത് സദയത്തെയാണ്. ദേശീയ തലത്തിൽ ഒരിടത്തും അംഗീകരിക്കപ്പെട്ടില്ലെങ്കിലും മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് സദയം. മോഹൻലാലിന്റെ ഏറ്റവും മികച്ച, വേറിട്ട ഒരു പ്രകടനം കണ്ട സിനിമയാണ് സദയം,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi malayil About Sadhayam Movie And Fahad Fazil

We use cookies to give you the best possible experience. Learn more