| Monday, 23rd September 2024, 1:43 pm

സേതുമാധവനെയും ബാലൻ മാഷിനെയും പോലെ എനിക്ക് പ്രിയപ്പെട്ട മറ്റ് കഥാപാത്രങ്ങൾ അവയാണ്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തനിയാവർത്തനവും മോഹൻലാൽ ചിത്രങ്ങളായ സദയവും കിരീടവുമെല്ലാം സിബി മലയിലിന്റെ മികച്ച ചിത്രങ്ങളാണ്. ശക്തരായ ഒരുപാട് കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ സിബി മലയിൽ തന്റെ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് പറയുകയാണ്.

ചോദ്യത്തിന് ഉത്തരം പറയുന്നത് വളരെ ബുദ്ധിമുട്ടാണെന്നും തനിയാവർത്തനത്തിലെ ബാലൻ മാഷും കിരീടത്തിലെ സേതുമാധവനുമെല്ലാം തന്റെ പ്രിയപ്പെട്ടവരാണെന്നും സ്ത്രീ കഥാപാത്രങ്ങളിൽ മുന്നിലുള്ളത് ദേവദൂതനിലെ അലീനയാണെന്നും സിബി മലയിൽ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതൊരല്‌പം ബുദ്ധിമുട്ടാണ്. എങ്കിലും’ തനിയാവർത്തനത്തിലെ ബാലൻമാഷും കിരീടത്തിലെ സേതുമാധവനും സദയത്തിലെ സത്യനാഥനും ദശരഥത്തിലെ രാജീവ് മേനോനും പ്രിയപ്പെട്ടവരാണ്.

സ്ത്രീകഥാപാത്രങ്ങളിൽ മുന്നിലുള്ളത് ദേവദൂതനിലെ അലീനയാണ്. പിന്നെ എഴുതാപ്പുറങ്ങളിലെ സേതുലക്ഷ്‌മി, ആകാശദൂതിലെ ആനി, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About His Favorite  Characters

We use cookies to give you the best possible experience. Learn more