സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കൊത്ത്’. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചും നായകനായ ആസിഫ് അലിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകനായ സിബി മലയില്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിബി മനസുതുറക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഒരു വര്‍ഷത്തോളം ആ കാത്തിരിപ്പ് നീണ്ടുപോയെന്നും സിബി മലയില്‍ പറയുന്നു.
എന്നാല്‍ വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോള്‍ എല്ലാവരും പെട്ടന്നു തന്നെ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നതെന്നും, ഇടവേളകളില്ലാതെയാണ് ആസിഫ് അലിയൊക്കെ കഥാപാത്രമായതെന്നും, വൈകാരികരംഗങ്ങളുടെ തുടര്‍ച്ച ഗംഭീരമായാണ് ആസിഫ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
സിനിമയില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്ന റോഷന്‍ മാത്യൂസും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറയുന്നു.
‘സിനിമയില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്ന നടന്‍ റോഷന്‍ മാത്യു ഒരുവര്‍ഷത്തിനിടെ പലതവണ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു.
ഞാന്‍ ചെയ്ത നല്ല സിനിമകളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്താവുന്ന ചിത്രമായിരിക്കും കൊത്ത്. നിര്‍മാതാക്കളിലൊരാള്‍ എന്നതിനുപുറമേ കഥയില്‍ ശക്തമായൊരു വേഷം രഞ്ജിത്ത് ചെയ്യുന്നുണ്ട്,’ സിബി മലയില്‍ പറയുന്നു.
കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം അവസാനഘട്ടത്തിലാണ്. കൊവിഡ് വ്യാപനത്തിന് അല്‍പം കൂടി അയവ് വന്നതിന് ശേഷം തിയേറ്റര്‍ റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.