സംഘത്തിലെ രണ്ടുപേരെ വെള്ളക്കെട്ടുള്ള സബ് വേയില്‍ വെച്ച് ഭൂമിനാഥന്‍ തടഞ്ഞിരുന്നു അവിടെ വെച്ച് ഏറ്റമുട്ടല്‍ ഉണ്ടായി. പിന്നീട് അവിടെ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
കേസ് അന്വേഷിക്കുന്നതിനായി നാലംഗസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരു കോടിരൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസുകാര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടു വരണമെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനും മുന്‍ കര്‍ണാടക കേഡര്‍ ഐ.പി.എസ് ഓഫീസറുമായ കെ. അണ്ണാമലൈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികളെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.