Kerala News
ഷൈജു മരിക്കുന്നതിന് മുമ്പ് ശ്രീകാര്യത്ത് എത്തിയിരുന്നു; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 21, 12:37 pm
Sunday, 21st June 2020, 6:07 pm

തിരുവനന്തപുരം: ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി മരിക്കുന്നതിന്റെ തലേന്ന് ശ്രീകാര്യത്ത് എത്തിയിരുന്നെന്ന് തെളിയിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഷൈജു റോഡില്‍ക്കൂടി നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍നിന്നും കഴിഞ്ഞ ഞായറാഴ്ച കാണാതായ ഷൈജുവിനെ തിങ്കളാഴ്ച രാവിലെ സ്വകാര്യ ബാങ്കിന് പിന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലമ്പലത്തുവെച്ച് ചിലര്‍ തന്നെ ആക്രമിച്ചെന്നായിരുന്നു ഷൈജു പൊലീസിനോടും ആശുപത്രിയിലും അറിയിച്ചിരുന്നത്.

എന്നാല്‍ ആക്രമണം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ