ആ ഡയലോഗ് പറഞ്ഞപ്പോള്‍ എനിക്ക് പോലും രോമാഞ്ചമുണ്ടായി; ഇഷ്ട ഡയലോഗ് തുറന്നുപറഞ്ഞ് ഷൈജു ദാമോദരന്‍
Sports News
ആ ഡയലോഗ് പറഞ്ഞപ്പോള്‍ എനിക്ക് പോലും രോമാഞ്ചമുണ്ടായി; ഇഷ്ട ഡയലോഗ് തുറന്നുപറഞ്ഞ് ഷൈജു ദാമോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 1:04 pm

മലയാളികളുടെ ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടിയ ശബ്ദമായിരുന്നു ഷൈജു ദാമോദരന്റേത്. കിടിലന്‍ ഡയലോഗുകളിലൂടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ആ പഞ്ച് ഡയലോഗുകള്‍ക്കായി. ലോകകപ്പ് ആവേശം കൊടിയിറങ്ങിയെങ്കിലും ഷൈജുവിന്റെ ഓരോ ഡയലോഗുകളും ഇന്നും ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലുണ്ട്.

പലരും തന്നെ നേരിട്ടുകണ്ടാല്‍ തിരിച്ചറിയാറില്ലെന്നും എങ്കിലും എന്റെ സ്വരം അവര്‍ക്ക് പരിചിതമാണെന്നും ഷൈജു പറയുന്നു. പലയിടത്തുനിന്നും തന്റെ ശബ്ദംകേട്ട് തിരിച്ചറിഞ്ഞവര്‍ ഏറെയാണെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈജു ദാമോദരന്‍ പറഞ്ഞു.

ഷൈജുവിന്റെ പല ഡയലോഗുകളും ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ സ്വന്തം കമന്ററിയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ഡയലോഗിനെ കുറിച്ചും ഷൈജു മനസുതുറക്കുന്നു.


ഇതാണ് ജൂഡ് ആന്റണിയെപ്പോലുള്ളവര്‍ക്ക് മണിയാശാന്റെ മറുപടി


“”ഐ.എസ്.എല്ലിന്റെ മൂന്നാം സീസണ്‍ സമയത്താണ് പൂമരം സിനിമയിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ട് ഇറങ്ങിയത്. ഈ പാട്ട് കമന്ററിക്കിടെ പറയണം എന്നെനിക്ക് തോന്നി. പക്ഷേ അതിന് പറ്റിയ അവസരം വന്നില്ല. സെമി ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് ദല്‍ഹിയെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി. ആ സമയത്തെ കമന്ററി ഇങ്ങനെയായിരുന്നു.

” സച്ചിനും കോപ്പലും ആ പതിനൊന്ന് പേരും ചേര്‍ന്ന് പ്രതീക്ഷകളുടെ പൂമരം കൊണ്ട് ഒരു കപ്പലുണ്ടാക്കി. ആ കപ്പലിലേറി ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ ഫൈനലിന്റെ തീരത്തേക്ക് എത്തിയിരിക്കുന്നു. കപ്പലിനെ നോക്കി കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ഒരേ സ്വരത്തില്‍ പാടുന്നു എന്തൊരഴക് എന്തൊരു ഭംഗി. ഡയലോഗുകളില്‍ ഏറ്റവും അധികം ഹിറ്റായത് ഇതാണ്. പറഞ്ഞ എനിക്ക് പോലും രോമാഞ്ചമുണ്ടായി. പിന്നേയും ഒരുപാട് ഡയലോഗുകള്‍ പറഞ്ഞെങ്കിലും ഇതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. – ഷൈജു ദാമോദരന്‍ പറയുന്നു.


വീഡിയോ പകര്‍ത്തിയതിന് രണ്‍വീറും ദീപികയും ആക്രമിച്ചെന്ന് ആരാധിക; സ്വകാര്യതയെ മാനിക്കാത്തതിനല്ലേയെന്ന് സോഷ്യല്‍ മീഡിയ


സ്റ്റാര്‍ ചാനലില്‍ ആരോ ഒരിക്കല്‍ പറയുകയുണ്ടായി, ഷൈജു ആളൊരു ഭ്രാന്തനാണ്. അതുകൊണ്ടാണ് ഇങ്ങനെ ഉന്മാദിയായി സംസാരിക്കാന്‍ സാധിക്കുന്നതെന്ന്. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ യാതൊരു വിധ പിശുക്കും കാണിക്കാറില്ല. നാവില്‍ വരുന്നത് അതേപടി പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി നേടിയപ്പോള്‍ സംഭവിച്ചതും അതാണ്. സി.എന്‍.എന്‍, എന്‍.ഡി.ടി.വി തുടങ്ങിയ ദേശീയ മാധ്യമങ്ങളില്‍ കമന്ററി വാര്‍ത്തയായി. ന്യൂസിലന്റിലെ ഒരു പ്രമുഖ റേഡിയോ അതേ കുറിച്ച് ചര്‍ച്ച ചെയ്തു. അല്‍ ജസീറ ചാനല്‍ അത് ഏറ്റെടുത്തു. – ഷൈജു പറയുന്നു.

കമന്ററി ബോക്‌സിലും സമ്മര്‍ദ്ദമുണ്ടോ എന്ന ചോദ്യത്തിന് ഔദ്യോഗിക കണക്കുപ്രകാരം ഈ ലോകകപ്പിലെ മുന്‍നിര ടീമുകളുടെ കളി മലയാള ഭാഷയില്‍ തല്‍സമയം കണ്ടത് 1 കോടി 41 ലക്ഷം പേരാണെന്നും കേരളത്തിലെ ആകെ ജനസംഖ്യ മൂന്നേമുക്കാല്‍ കോടിയാണെന്നുമായിരുന്നു ഷൈജുവിന്റെ പ്രതികരണം.

തൊണ്ണൂറുമിനുട്ട് കൊണ്ട് പുറപ്പെടുവിക്കുന്ന പതിനായിരക്കണക്കിന് വാക്കുകള്‍ കേള്‍ക്കുന്നത് കോടിക്കണക്കിന് ആളുകളാണെന്നും ചെറിയ തെറ്റിന് പോലും വലിയ വില കൊടുക്കേണ്ടി വരും വലിയ വില എന്നായിരുന്നു ഷൈജുവിന്റെ മറുപടി.