നിവിന്‍ പോളിയെ കുറിച്ച് “റെയ്ഞ്ച് ഇല്ലാത്ത നടനെന്ന്” താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന് ശ്യാമപ്രസാദ്. തന്റെ വാക്കുകള്‍ മലയാളത്തിലെ ഒരു മൂന്നാംകിട മാസിക വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയാണ് ചെയ്തതെന്നും ശ്യാമ പ്രസാദ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ശ്യാമപ്രസാദ് താനുമായുള്ള അഭിമുഖം വളച്ചൊടിച്ചെന്ന ആരോപണം ഉന്നയിച്ചത്.
മാസികയ്ക്ക് താന്‍ കൊടുത്ത അഭിമുഖത്തില്‍ നിവിന്‍ പോളിയെ കുറിച്ച് അത്തരമൊരു പരാമര്‍ശമില്ല. പ്രതിഭാ സമ്പന്നനായ താരത്തിന്റെ പ്രശസ്തിയെ ചൂഷണം ചെയ്ത് പബ്ലിസിറ്റി ഉണ്ടാക്കാനുള്ള മാസികയുടെ മഞ്ഞ പത്ര പ്രവര്‍ത്തനമാണിതെന്നും ശ്യാമ പ്രസാദ് പറയുന്നു.
ഇത്തരം തലക്കെട്ടുകള്‍ കൊണ്ട് നിവിന്‍ പോളി തളര്‍ന്ന് പോവുമെന്ന് മാസികയുടെ എഡിറ്റര്‍ കരുതുന്നുണ്ടെങ്കില്‍ അയാള്‍ സഹതാപമര്ഹിക്കുന്നുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കാന്‍ മാത്രം നിവിന്‍ പോളി മണ്ടനല്ലെന്നും ശ്യാമ പ്രസാദ് തന്റെ പോസ്റ്റില്‍ പറയുന്നു.
വായനക്കാര്‍ തെറ്റിദ്ധരിക്കരുതെന്ന് കരുതുന്നത് കൊണ്ടാണ് തന്റെ ഫേസ്ബുക്ക് കുറിപ്പെന്നും ആരെയും തള്ളിപ്പറയുന്നത് തന്റെ ശൈലിയല്ലെന്നും ശ്യാമപ്രസാദ് പറഞ്ഞു. നിവിന്‍പോളിക്ക് മലയാള സിനിമയിലേക്ക് ധാരാളം സംഭാവനകള്‍ ചെയ്യാനുണ്ടെന്ന് കരുതുന്ന ആളാണ് താനെന്നും ശ്യാമപ്രസാദ് വ്യക്തമാക്കി.
A third rate Malayalam film magazine has sensationalised the title of their interview with me about the ‘range of acting…
Posted by Shyamaprasad Rajagopal on Wednesday, June 10, 2015
കൂടുതല്‍ വായനയ്ക്ക്
നിവിന്‍ പോളി മോഹന്‍ലാലിന് പിന്‍ഗാമിയോ? (07/06/2015)
ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്ന പ്രേമം. ( ഫിലിം റിവ്യു) ( 30/05/2015)
പ്രേമം; കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളുമുണ്ട് എന്ന ഒരോര്‍മ്മപ്പെടുത്തല്‍ ( ഫിലിം റിവ്യു) (02/06/2015)