| Sunday, 10th March 2019, 12:19 pm

എന്റെ സിനിമ ടിവിയില്‍ കണ്ടാല്‍ എണിറ്റോടും; ഫേസ്ബുക്ക് തെറിവിളി പേടിയാണ് ; ചില സിനിമകള്‍ എഴുതാന്‍ പറ്റിയില്ലല്ലോ എന്ന് വിഷമം വരുമെന്നും ശ്യാം പുഷ്‌ക്കരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലപ്പുഴ: തന്റെ സിനിമകള്‍ ടി.വിയില്‍ കാണുമ്പോള്‍ എണിറ്റോടാറുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍. താനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ടെന്നും ചിലപ്പോള്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് നല്ല ആശയം കിട്ടുയകയെന്നും ശ്യാം പറഞ്ഞു.

മനോരമ യുവ ആലപ്പുഴയില്‍ സംഘടിപ്പിച്ച തിരക്കഥാസംഭാഷണത്തില്‍ ആയിരുന്നു ശ്യാമിന്റെ തുറന്നുപറച്ചില്‍. സിനിമയിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും . ജാതിയും മതവും നോക്കാതെ പ്രേമിക്കാന്‍ ഇപ്പോള്‍ സിനിമയില്‍ മാത്രമെ കഴിയുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ചില ഹിറ്റ് സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലൊ എന്ന് വിഷമം തോന്നും. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ. എന്നാണ് എന്റെ ശക്തവും വീനിതവുമായ അഭിപ്രായം എന്നും ശ്യാം പറഞ്ഞു.

Also Read  കേരളത്തില്‍ എനിക്ക് ഇപ്പോള്‍ ഒരു കുടുംബമുണ്ട്..; കുമ്പളങ്ങി നൈറ്റ്‌സിലെ തമിഴ് മാലാഖ ഷീല രാജ്കുമാര്‍ സംസാരിക്കുന്നു

മീ ടുവിനെ ഗൗരവമായി കാണുന്നെന്നും ഡബ്ല്യു.സി.സി അക്കാര്യത്തില്‍ നാഴികകല്ലാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷാധിപത്യം സിനിമയ്ക്ക് അകത്തും പുറത്തുമുണ്ടെന്നും ശ്യാം അഭിപ്രായപ്പെട്ടു.

വിവാദങ്ങള്‍ കുറച്ചുമാത്രമെ എന്നെ ബാധിച്ചിട്ടുള്ളു. വിവാദങ്ങളെ പേടിയാണ്. തകര്‍ന്നുപോകും. അപ്പോള്‍ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ചെയ്യും. വര്‍ഷങ്ങളായി എന്തുപോസ്റ്റ് ചെയ്താലും തെറി കേള്‍ക്കുന്നവരെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നും. ഇന്റര്‍വ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെപോലുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫെയ്സ്ബുക്കില്‍ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ പൊങ്കാല പൊട്ടിപ്പുറപ്പെട്ട വിവരം ഞാനറിയുന്നത് വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണെന്നും ശ്യാം സംഭാഷണത്തിനിടെ പറഞ്ഞു.
DoolNews Video

We use cookies to give you the best possible experience. Learn more