ദശമൂലം ദാമുവിനെ എഴുതട്ടെ എന്ന് അനുവാദം ചോദിച്ച് ശ്യാം പുഷ്‌ക്കരന്‍; പിന്നീട് നടന്നത് ഇങ്ങനെ
Malayalam Cinema
ദശമൂലം ദാമുവിനെ എഴുതട്ടെ എന്ന് അനുവാദം ചോദിച്ച് ശ്യാം പുഷ്‌ക്കരന്‍; പിന്നീട് നടന്നത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 11:49 pm

ദശമൂലം ദാമു, ആ പേര് മതി മലയാളി പൊട്ടിച്ചിരിക്കാന്‍. ദശമൂലം വീണ്ടും വരുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ ദശമൂലം ദാമു വീണ്ടും ചര്‍ച്ചയിലെത്തിയിരിക്കുകയാണ്. കാരണം ദശമൂലം ദാമുവിന്റെ കഥ തിരക്കഥയൊരുക്കാന്‍ മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ അനുവാദം ചോദിച്ചിരുന്നു എന്ന വാര്‍ത്തയാണ് വീണ്ടും ദാമുവിനെ ചര്‍ച്ചയിലേക്ക് കൊണ്ട് വന്നത്. ശ്യാം തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമാ പാരഡൈസോ ക്ലബ്ബിന്റെ സിനിമാ അവാര്‍ഡ് വിതരണചടങ്ങിലായിരുന്നു ശ്യാം പുഷ്‌ക്കരന്‍ ഇക്കാര്യം പറഞ്ഞത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ശ്യാം പുഷ്‌ക്കരനായിരുന്നു. പുരസ്‌കാരം സമ്മാനിച്ചത് തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം ആയിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന തിരക്കഥാകൃത്താണ് ശ്യാം പുഷ്‌ക്കരനെന്ന് ബെന്നി.പി.നായരമ്പലം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴാണ് ശ്യാം പുഷ്‌ക്കരന്‍ ദശമൂലത്തെ എഴുതാന്‍ ബെന്നി പി. നായരമ്പലത്തോട് അനുവാദം ചോദിച്ച വിവരം പറഞ്ഞത്. താന്‍ അനുവാദം ചോദിച്ചെങ്കിലും താന്‍ തന്നെ എഴുതുന്നു എന്ന മറുപടിയാണ് ബെന്നി.പി. നായരമ്പലം നല്‍കിയതെന്നും ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു.

ബെന്നി.പി. നായരമ്പലം എഴുതിയ ചട്ടമ്പിനാടിലാണ് സുരാജ് വെഞ്ഞാറമൂട് ദശമൂലം ദാമുവായെത്തിയത്. സിനിമ സംവിധാനം ചെയ്ത ഷാഫി തന്നെ ദശമൂലം ദാമു വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.