മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. ‘പൊന്‍മുട്ട’ എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. 2024ലെ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. ‘പൊന്‍മുട്ട’ എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. 2024ലെ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു. സായ് പല്ലവിയുടെ സഹോദരനായിട്ടായിരുന്നു ശ്യാം അഭിനയിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ ശിവകാര്‍ത്തികേയന്‍ തന്നെ പൃഥ്വിരാജ് എന്നാണ് വിളിച്ചിരുന്നതെന്നും തന്നെ കാണാന്‍ പൃഥ്വിരാജിനെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നെന്നും ശ്യാം മോഹന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അദ്ദേഹം അത് വെറുതെ തമാശക്ക് പറഞ്ഞതായിരുന്നുവെന്ന് പറയുകയാണ് ശ്യാം മോഹന്‍. അമരന്‍ സിനിമയില്‍ ശിവകാര്‍ത്തികേയന്‍ സായ് പല്ലവിയെ മമ്മൂട്ടിയെന്ന് വിളിക്കുന്നത് പോലെ തന്നെ തമാശക്ക് പൃഥ്വിരാജെന്ന് വിളിക്കുകയായിരുന്നെന്നും നടന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍.
‘അമരന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ശിവകാര്‍ത്തികേയന്‍ സാര്‍ എന്ന പൃഥ്വിരാജ് എന്നാണ് വിളിച്ചിരുന്നത്. പൃഥ്വിരാജിനെ പോലെയാണ് എന്നെ കാണാന്‍ എന്നായിരുന്നു പറഞ്ഞത്. അത് സത്യത്തില്‍ അദ്ദേഹം വെറുതെ തമാശക്ക് പറഞ്ഞതായിരുന്നു.
അമരന്‍ സിനിമയില്‍ അദ്ദേഹം സായ് പല്ലവിയെ മമ്മൂട്ടി എന്ന് വിളിക്കുന്നത് പോലെ എന്നെ പൃഥ്വിരാജെന്ന് വിളിക്കുകയായിരുന്നു (ചിരി). അദ്ദേഹം തമാശക്ക് വിളിച്ചതായിരുന്നു, പക്ഷെ ഞാന്‍ അത് കാര്യമാക്കി എടുത്തു. അമരന്‍ ശരിക്കും നല്ല ഒരു എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Shyam Mohan Talks About Sivakarthikeyan