തനിക്ക് നടന്‍ ശിവകാര്‍ത്തികേയന്‍ ഒരു വലിയ ഇന്‍സ്പിരേഷനാണെന്ന് പറയുകയാണ് ശ്യാം മോഹന്‍. ശിവകാര്‍ത്തികേയനെ പോലെ താനും മിമിക്രിയൊക്കെ ചെയ്ത ആളാണെന്നും സ്റ്റേജ് ഷോകളിലും മറ്റുമായി അവതാരകനായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ശ്യാം പറയുന്നു.
ശിവകാര്‍ത്തികേയനും അങ്ങനെ സിനിമയില്‍ വന്ന് ഇന്ന് സൂപ്പര്‍സ്റ്റാര്‍ ലെവലില്‍ വന്നുനില്‍ക്കുകയാണെന്നും ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ശ്യാം. അമരനില്‍ നായകനായി എത്തിയത് ശിവകാര്‍ത്തികേയനായിരുന്നു.
‘എനിക്ക് ശിവകാര്‍ത്തികേയന്‍ സാര്‍ ഒരു വലിയ ഇന്‍സ്പിരേഷനാണ്. കാരണം ഞാനും മിമിക്രിയൊക്കെ ചെയ്ത ആളാണ്. സ്റ്റേജ് ഷോകളിലും മറ്റുമായി ഞാനും അവതാരകനായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
സാറും അങ്ങനെ ചെയ്ത് വന്ന ഒരാളാണ്. ഇന്ന് സൂപ്പര്‍സ്റ്റാര്‍ ലെവലില്‍ വന്നുനില്‍ക്കുകയാണ് അദ്ദേഹം. വലിയ ഇന്‍സ്പിരേഷന്‍ തന്നെയാണ് ശിവകാര്‍ത്തികേയന്‍ സാര്‍.
എന്നെ അമരന്‍ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് സാറിന്റെ കൂടെ ഒരു സീനെങ്കിലും എനിക്ക് ഉണ്ടാകുമോ എന്നായിരുന്നു. അന്ന് അസിസ്റ്റന്റ് ഡയറക്ടറായ അഖില പറഞ്ഞത് പാട്ട് സീനില്‍ ചില ചെറിയ ഭാഗങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു.
പിന്നെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ അദ്ദേഹവുമായുള്ള സീനില്‍ ഡയലോഗുണ്ടെന്ന് അറിഞ്ഞു. അതോടെ വലിയ സന്തോഷം തോന്നി,’ ശ്യാം മോഹന്‍ പറഞ്ഞു.
മിമിക്രിയിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് ശിവകാര്‍ത്തികേയന്‍. എന്റര്‍ടെയ്ന്‍മെന്റ് സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് കയറിയിരുന്നു.
അഭിനയത്തിന് പുറമെ നിര്‍മാണത്തിലും ഗാനരചനയിലും ആലാപനത്തിലും തന്റെ കഴിവ് തെളിയിക്കാന്‍ ശിവകാര്‍ത്തികേയന് സാധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അമരന്‍ എന്ന സിനിമയിലൂടെ ടൈര്‍ 2വിലെ ഏറ്റവും വലിയ താരമായി മാറാനും നടന് സാധിച്ചിരുന്നു.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് സായ് പല്ലവി നായികയായി എത്തിയ അമരനില്‍ മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തിയത്. സിനിമയില്‍ സായ് പല്ലവിയുടെ സഹോദരനായി അഭിനയിച്ചത് ശ്യാം മോഹനായിരുന്നു.
Content Highlight: Shyam Mohan Talks About Shiva Karthikeyan