മമിതയുടെ കൂടെ സിനിമ കാണാൻ നല്ല രസമാണ് ; ജയിലറൊക്കെ കാണാൻ പോയപ്പോൾ വേറൊരനുഭവമാണ്: ശ്യാം മോഹൻ
Film News
മമിതയുടെ കൂടെ സിനിമ കാണാൻ നല്ല രസമാണ് ; ജയിലറൊക്കെ കാണാൻ പോയപ്പോൾ വേറൊരനുഭവമാണ്: ശ്യാം മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th February 2024, 11:24 am

മമിതയുടെ കൂടെ സിനിമ കാണാൻ പോകാൻ നല്ല രസമാണെന്ന് നടൻ ശ്യാം മോഹൻ. ഹൈദരാബാദിൽ തങ്ങളുടെ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ജയിലർ കാണാൻ പോയിരുന്നെന്നും അതിലെ ബ്ലഡ്ഷെഡ് പരിപാടികൾ വരുമ്പോൾ മമിത കണ്ണ് പൊത്തി അലറുമെന്നും ശ്യാം പറഞ്ഞു. ജിഗർത്തണ്ട 2 സിനിമ കാണാൻ പോയപ്പോഴുള്ള അനുഭവവും ശ്യാം അഭിമുഖത്തിൽ പറയുന്നുണ്ട്. അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മമിതയുടെ കൂടെ സിനിമ കാണാൻ നല്ല രസമാണ്. ഹൈദരാബാദിൽ ഷൂട്ട് നടക്കുമ്പോഴാണ് ഞങ്ങൾ ജയിലർ സിനിമ തിയേറ്ററിൽ പോയി കണ്ടത്. ബ്ലഡ്ഷെഡ് പരിപാടികൾ വരുമ്പോൾ പുള്ളിക്കാരി കണ്ണ് പൊത്തി അലറാൻ തുടങ്ങും. ഞാനും ഗോപികയും മമിതയും കൂടി പോയിട്ടാണ് ജിഗർത്തണ്ട 2 കണ്ടത്. അതിലെ ചില സീൻ കാണുമ്പോൾ മമിത അലറി വിളിക്കുന്ന റിയാക്ഷൻ ഒക്കെയാണ്. ഗോപിയുടെ കൈയൊക്കെ പിടിച്ചിട്ട് ഇരിക്കുകയായിരുന്നു. ഒരു ആക്ടർ ആണ് ഇതൊക്കെ ചെയ്യുന്നത്, ഭാവിയിൽ അഭിനയിക്കേണ്ട ആളാണ്,’ ശ്യാം മോഹൻ പറഞ്ഞു.

താൻ അഭിനയിക്കുകയാണെങ്കിൽ കുഴപ്പമില്ലെന്നും അത് തനിക്ക് ആദ്യമേ അറിയുന്നതാണെന്നും മമിത കൂട്ടിച്ചേർത്തു. ‘അഭിനയിക്കുകയാണെങ്കിൽ പിന്നെയും കുഴപ്പമില്ല. അത് നമുക്ക് ഓൾറെഡി അറിയാമല്ലോ. ഇത് പെട്ടെന്നാണ് സംഭവങ്ങളൊക്കെ വരുന്നത്.

പെട്ടെന്ന് ഒരാളുടെ മുഖത്തിന് നേരെ കത്തിയൊക്കെ കയറ്റും. ഇതൊക്കെ നല്ല പ്രശ്നമാണ്. എന്നെ ഓരോ സിനിമയും അത്രയും ബാധിക്കും. ഞാൻ അങ്ങനെ സിനിമ കാണാറില്ല. എന്റെ സിനിമ അല്ലാതെ വേറെ സിനിമകളിൽ ഒരാൾ കരഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന് കരയും,’ മമിത പറയുന്നു.

മമിതയെപോലെ സിനിമ കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ശ്യാം ഈ സമയം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘അങ്ങനെ സിനിമ കാണാൻ പറ്റുന്നത് ഒരു ഭാഗ്യമാണ്. മമ്മൂക്കയുടെ ഒരു ഇൻറർവ്യൂയിൽ അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ ടെക്നിക്കുകൾ കാണിക്കാതെ ചെയ്യുന്നതുകൊണ്ടാണ് സിനിമ അത്ഭുതമായി നിൽക്കുന്നത്, ഏതെങ്കിലും കാലത്ത് ഈ സിനിമ ഇങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയാൻ തുടങ്ങിയാൽ സിനിമയുടെ രസം നഷ്ടപ്പെടും എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആളുകൾ സിനിമ ജഡ്ജ് ചെയ്യാനാണ് ഇരിക്കുന്നത്. അല്ലാതെ സിനിമ കാണാനല്ല ഇരിക്കുന്നത്,’ ശ്യാം മോഹൻ പറയുന്നുണ്ട്.

Content Highlight: Shyam mohan shares experience watching movie with Mamitha