പ്രേമലുവിന്റെ തിയേറ്റർ വിസിറ്റിന് കോഴിക്കോട് രാധയിൽ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ശ്യാം മോഹൻ. രാധ തിയേറ്ററിൽ 900 ആളുകൾക്ക് ഇരിക്കാൻ കഴിയുന്നതാണെന്നും എന്നാൽ തങ്ങൾ പോയ ഷോ ഹൗസ് ഫുൾ ആയിരുന്നെന്നും ശ്യാം മോഹൻ പറഞ്ഞു. രാത്രി 12 മണിയുടെ ഷോയിൽ വരെ ഹൗസ് ഫുൾ ആയിരുന്നെന്നും തങ്ങൾ പോയപ്പോൾ ആളുകൾ തങ്ങളെ കണ്ടിട്ടിട്ട് സെലിബ്രേറ്റ് ചെയ്‌തെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു.
ഷോ കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ കാർ നിർത്തി താനും നെസ്‌ലെനും സംഗീതും കൂടെ കെട്ടിപിടിച്ച് ഉമ്മ വെച്ചെന്നും ശ്യാം മോഹൻ പറയുന്നുണ്ട്. തന്റെ ജീവിതത്തിന്റെ അങ്ങനെയൊരു ഫീൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ശ്യാം പറഞ്ഞു കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘തിയേറ്റർ വിസിറ്റിന് കോഴിക്കോടൊക്കെ പോയപ്പോൾ ഭയങ്കര ക്രൌഡ് റെസ്പോൺസ് ആയിരുന്നു. കോഴിക്കോട് രാധ തിയേറ്ററിൽ പോയിട്ടുണ്ടായിരുന്നു. 900 സീറ്റിങ് കപ്പാസിറ്റിയുള്ള തിയേറ്ററാണ്. ഞങ്ങൾ ഉച്ചക്ക് 2:30യുടെ ഷോ കഴിഞ്ഞിട്ടാണ് കയറിയത്, ആ ഷോ ഫുള്ളായിരുന്നു. ആറരയുടെ ഷോയും ഫുൾ ആയിരുന്നു. രാത്രി ഒമ്പതരയുടെ ഷോയും ഫുള്ളായിരുന്നു.
രാത്രി 12 മണിക്കുള്ള ഷോ അതും ഫുള്ളായിരുന്നു. 900 സീറ്റിങ് കപ്പാസിറ്റിയുള്ള തിയേറ്ററാണ് ഞാൻ ഈ പറയുന്നത്. ഞങ്ങൾ ചെന്ന ഷോയിൽ അത്രയും ആളുകൾ ഞങ്ങളെ കണ്ടിട്ട് അങ്ങനെ സെലിബ്രേറ്റ് ചെയ്തു. അത് വല്ലാത്തൊരു ഫീലിങ് ആണ്. അവിടുന്ന് പോയിട്ട് കുറച്ചു നേരം കഴിഞ്ഞിട്ട്, വണ്ടി നിർത്തിയിട്ട് സംഗീതും ഞാനും നെസ്‌ലെനും കൂടെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
അങ്ങനെയൊരു ഫീല് എനിക്ക് കിട്ടിയിട്ടില്ല. നെസ്‌ലെന് തണ്ണീർമത്തൻ സമയത്തൊക്കെ കിട്ടിയിട്ടുണ്ടാവും. എനിക്കും സംഗീതിനും ഒട്ടും അത് കിട്ടിയിട്ടില്ല. നെസ്‌ലെനും അത്രയും ഹാപ്പിയായിരുന്നു. അവന്റെ ഒരു മെയിൻ പോയിന്റ് തന്നെയാണ് ഈ പടം. അവൻ ലീഡ് ചെയ്യുന്ന പടമല്ലേ,’ ശ്യാം മോഹൻ പറഞ്ഞു.
Content Highlight: Shyam mohan about premalu movie’s theater visit