പ്രേമലുവിലെ സീനുകളെ കുറിച്ചും ചില രംഗങ്ങളില്‍ വരുത്തിയ ഇംപ്രവൈസേഷനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ ആദിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാം മോഹന്‍.
പ്രേമലുവിലെ ഒരു രംഗത്തിന് ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നെന്നും അത് വൈകാതെ ഇറക്കിയേക്കുമെന്നും ശ്യാം മോഹന്‍ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ക്ലൈമാക്‌സ് രംഗത്തില്‍ തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരനൊപ്പം ചെയ്ത രംഗങ്ങളെ കുറിച്ചും ചേസിങ് രംഗത്തെ കുറിച്ചുമൊക്കെ ശ്യാം മോഹന്‍ സംസാരിക്കുന്നുണ്ട്.
ആക്ടര്‍ എന്ന നിലയില്‍ ശ്യാം പുഷ്‌ക്കരിന് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ആദ്യം പുള്ളി ആ കഥാപാത്രം ചെയ്യുന്ന കാര്യത്തില്‍ നോ പറഞ്ഞിരുന്നെന്നും പിന്നീട് ഗിരീഷേട്ടന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചതാണെന്നുമാണ് ശ്യാം മോഹന്റെ മറുപടി.
‘ പുള്ളിക്ക് ആദ്യം ഒരു ടെന്‍ഷനൊക്കെയായിരുന്നു. പിന്നെ ഞാനും പുള്ളിയും പെട്ടെന്ന് സിങ്ക് ആയി. എനിക്കും പുള്ളി വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. കാരണം നമുക്കറിയുന്നത് ജോജിയും മഹേഷിന്റെ പ്രതികാരവുമൊക്കെ എഴുതിയ ഒരു വലിയ മനുഷ്യനെയാണല്ലോ. ഇന്റലക്ച്വല്‍ ലെവലിലൊക്കെയുള്ള ഒരാള്‍.
പക്ഷേ അദ്ദേഹം വളരെ കൂളായിരുന്നു. ഞങ്ങള്‍ കാരവനിലൊക്കെയിരുന്ന് തമാശയൊക്കെ പറഞ്ഞു. സുരേഷ് ഗോപി സ്റ്റൈലില്‍ പുള്ളി ഒരു ചായ എന്നൊക്കെ ചായകൊണ്ടുവരുന്നവരോട് പറയുന്നതൊക്കെ രസമായിരുന്നു.
പുള്ളി വണ്ടിയോടിക്കില്ല. അതുപോലെ എനിക്ക് ഗിയറുള്ള വണ്ടി ഓടിക്കാന്‍ അറിയില്ല. ക്ലൈമാക്‌സ് സീനില്‍ ഓടിച്ചത് ഗിയര്‍ലെസായ വണ്ടിയാണ്. അതുകൊണ്ട് രക്ഷപ്പെട്ടു എന്ന് ഞാന്‍ പറഞ്ഞിരുന്നു.
അതുപോലെ കോമ്പിനേഷന്‍ രംഗങ്ങളില്‍ ശ്യാമേട്ടന്റെ ഇന്‍പുട്ട് കുറേയുണ്ട്. വണ്ടി ഇടിച്ചിട്ട് ജസ്റ്റ് കിഡ്ഡിങ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷനാണ്. ആദ്യം ഷൂട്ട് ചെയ്തപ്പോള്‍ അതുണ്ടായിരുന്നില്ല. ആ സീന്‍ എടുത്തു കഴിഞ്ഞ ശേഷമാണ് ഇങ്ങനെ പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് പുള്ളി പറയുന്നത് ഗിരീഷേട്ടനോട് ചോദിച്ചപ്പോള്‍ ആ രീതിയില്‍ ചെയ്‌തോളാന്‍ പറഞ്ഞു.
അതുപോലെ ഞങ്ങള്‍ക്കാര്‍ക്കും വണ്ടി ഓടിക്കാന്‍ അറിയില്ല എന്ന് പറയുന്നതും പുള്ളി ഇംപ്രവൈസ് ചെയ്ത ഡയലോഗാണ്. പിന്നെ ആ സീനിന് നല്ല രസമുള്ള ഒരു ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നു. അത് പക്ഷേ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കട്ടായിപ്പോയിട്ടുണ്ട്. ചിലപ്പോള്‍ അത് ഇറക്കുമായിരിക്കും. വടി വീശുന്നവര്‍ക്ക് കൈ കഴയ്ക്കുന്നു എന്ന ഡയലോഗൊക്കെ സ്‌ക്രിപ്റ്റില്‍ തന്നെ ഉണ്ടായിരുന്നതാണ്,’ ശ്യാം മോഹന്‍ പറഞ്ഞു.
ആദിയിലേക്ക് താന്‍ പെട്ടെന്ന് ഇന്‍ ആയിട്ടുണ്ട്. ആ കഥാപാത്രം പെട്ടെന്ന് വഴങ്ങിയെന്നും ശ്യാം മോഹന്‍ പറഞ്ഞു. ആദിയാണെന്ന രീതിയില്‍ തന്നെയാണ് ഞാന്‍ പെരുമാറിയത്. പുള്ളിക്ക് ഒരു മീറ്റര്‍ ഉണ്ട്. അത് പിടിച്ചങ്ങ് പോയി. അത് പിന്നെ നാച്ചുറലായി വരാന്‍ തുടങ്ങി. തകര്‍ന്നു തരിപ്പണമാകുമ്പോഴും പുള്ളി ആരുടേയും മുന്നില്‍ പൊളിയാന്‍ തയ്യാറാകുന്നില്ല. ഏറ്റവും ഒടുവില്‍ കൈവിട്ടുപോകുമ്പോഴാണ് തറയാകുന്നത്,’ ശ്യാം പറയുന്നു.
Content Highlight: Shyam Mohan about Pramalu Movie sene and Tailend