ആ പടം കമൽ സാർ കാണും; കൂട്ടത്തിൽ എന്നെയും: ശ്യാം മോഹൻ
Film News
ആ പടം കമൽ സാർ കാണും; കൂട്ടത്തിൽ എന്നെയും: ശ്യാം മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 9:32 pm

ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇൻസ്പെയർ ചെയ്ത ആളെ കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. തന്നെ ഏറ്റവും ഇൻസ്പെയർ ചെയ്ത വ്യക്തി കമൽ ഹാസനാണെന്നും അത്രത്തോളം അദ്ദേഹത്തെ ഇഷ്ടമാണെന്നും ശ്യാം പറഞ്ഞു. കമൽ ഹാസൻ പ്രൊഡ്യൂസ് ചെയ്യുന്ന പടത്തിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്ന് ശ്യാം പറയുന്നുണ്ട്. എന്നാൽ കമൽ ഹാസൻ പ്രൊഡ്യൂസ് ചെയ്ത പടം അദ്ദേഹം കാണുമെന്നും ആയപ്പോൾ തന്നെയും കാണുമെന്നും ശ്യാം കൂട്ടിച്ചേർത്തു. അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അതെനിക്ക് കമൽ ഹാസൻ തന്നെയാണ്. എന്നെ അറിയുന്ന സുഹൃത്തുക്കൾക്ക് അറിയാം എനിക്ക് എത്രത്തോളം അദ്ദേഹത്തെ ഇഷ്ടമാണെന്ന്. ഡയറക്ടറാണ്, ആക്ടർ ആണ്, റൈറ്ററാണ്, ഡാൻസറാണ്, മിമിക്രി ആർട്ടിസ്റ്റ് ആണ്. ചെയ്യുന്നതെല്ലാം പെർഫെക്റ്റ് ആണ്. സിനിമയാണ് നമ്മുടെ പാഷൻ എന്ന് പറഞ്ഞു. സിനിമ നമ്മുടെ പാഷൻ ആകുമ്പോൾ കമൽഹാസൻ തന്നെയാണ് അൾട്ടിമേറ്റ് ആയിട്ട് തോന്നുന്നത്.

അദ്ദേഹം കുഞ്ഞായിരുന്നപ്പോൾ ആദ്യം അഭിനയിച്ച ചിത്രത്തിന് നാഷണൽ അവാർഡ് വാങ്ങിയിട്ടുള്ളതാണ്. അപ്പോൾ മുതൽ അദ്ദേഹം ഈ സിനിമയിൽ ഉണ്ട്. അദ്ദേഹത്തിന്റെ ലൈഫ് തന്നെ സിനിമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ആളാണ്. ചെയ്യുന്നതൊക്കെ അത്രയും കോളിറ്റി വർക്കും.

ഞാൻ ചെയ്ത പടത്തിൽ എനിക്ക് അദ്ദേഹത്തെ കാണാൻ ഒന്നും പറ്റിയിട്ടില്ല. ഞാൻ അഭിനയിച്ചത് അദ്ദേഹം കാണുമല്ലോ എന്ന പ്രതീക്ഷയിലാണ്. പുള്ളി പ്രൊഡ്യൂസ് ചെയ്ത പടം എന്തായാലും കാണുമായിരിക്കും. അപ്പോൾ പുള്ളി എന്നെയും കാണും. ആ ഒരു ഇതിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. കമൽ സാർ എനിക്ക് ഭയങ്കര ഇൻസ്പിരേഷനാണ്,’ ശ്യാം മോഹൻ പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Shyam mohan about kamal hasan