| Thursday, 15th February 2024, 9:06 am

ശിവകാർത്തികേയൻ എന്നെ പൃഥ്വിരാജ് എന്നാണ് വിളിച്ചിരുന്നത്: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്മുട്ട എന്ന വെബ് സീരീസിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ശ്യാം മോഹൻ. ഹെവൻ,18 പ്ലസ് ജേർണി ലവ് ഓഫ് എന്നീ ചിത്രങ്ങളിൽ ചെറിയ റോളുകൾ ചെയ്തിരുന്നെങ്കിലും താരത്തിന്റെ മുഴുനീള കഥാപാത്രം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലുവിലാണ്.

കമൽ ഹാസൻ പ്രൊഡ്യൂസ് ചെയ്യുന്ന ശിവ കാർത്തികേയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയാണ് ശ്യാം.

18 പ്ലസ് ലവ് ഓഫ് ജേർണി എന്ന സിനിമ കണ്ടിട്ടാണ് ശിവകത്തികേയന്റെ സിനിമയിലേക്ക് എത്തിയതെന്ന് ശ്യാം പറഞ്ഞു. ശിവകാർത്തികേയൻ എല്ലാവരോടും തലയാട്ടി ചിരിക്കുമെന്നും വളരെ വിനീതനാണെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. തന്നെ പൃഥ്വിരാജ് എന്നാണ് വിളിച്ചിരുന്നതെന്നും അത് തമാശ രൂപേണ വിളിച്ചതാണെന്നും ശ്യാം പറഞ്ഞു.

‘അതിന് 18 പ്ലസ് തന്നെയാണ് കാരണം. ആണ്. 18 പ്ലസ് ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിൽ വന്നതിനുശേഷമാണ് ഇവരൊക്കെ കാണുന്നത്. അതിലെ മലയാളി അസിസ്റ്റന്റ് ആയിട്ടുള്ള അഖില എന്ന് പറഞ്ഞ ഒരു കുട്ടി. പുള്ളിക്കാരിയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. അവർ മലയാളത്തിൽ ഒരുപാട് പേരെ നോക്കിയിരുന്നു എന്ന് തോന്നുന്നു. ശിവകാർത്തികയൻ സാർ ഭയങ്കര ഡൗൺ റ്റു എർത് ആണ്. ആദ്യം കാണുമ്പോൾ തന്നെ വേറൊരു ലുക്കാണ്. ആ ചിത്രം പുറത്തുവിട്ടിട്ടില്ല.

നല്ല ലീൻ ആയിട്ടുള്ള ഒരു ലുക്കാണ്. ഏതാണ് ഈ പയ്യൻ എന്ന രീതിയിലാണ് ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ നോക്കിയിരുന്നു. ആദ്യ ഷോട്ട് എടുക്കാൻ വന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ നോക്കിയത്. പുള്ളി എല്ലാവരോടും ഇങ്ങനെ തലയാട്ടി ചിരിച്ചു ഹായ് ഒക്കെ പറഞ്ഞു. എന്നെ പൃഥ്വിരാജ് എന്നൊക്കെയാണ് വിളിച്ചത്. ഒരു തമാശക്ക് പറഞ്ഞതാണ്. നിങ്ങളെ കണ്ടാൽ പൃഥ്വിരാജിനെ പോലെ ഉണ്ടെന്ന് പറഞ്ഞു,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan about his tamizh movie

We use cookies to give you the best possible experience. Learn more