പ്രേമലു സിനിമയുടെ നിർമാതാവായ ഫഹദിനെ കാണിച്ചുതരുമോയെന്ന് ശ്യാം പുഷ്കറിനോട് ചോദിച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ ശ്യാം മോഹൻ. സിനിമ കഴിഞ്ഞ് ഹോട്ടലിൽ ഇരിക്കുമ്പോൾ ഇനിയെങ്കിലും ഫഹദ് ഫാസിലിനെ ഒന്ന് കാണിച്ചു തരാമോയെന്ന് താൻ ശ്യാം പുഷ്കറിനോട് ചോദിച്ചെന്നും അതിന് രസകരമായ മറുപടി അദ്ദേഹം നൽകിയെന്നും ശ്യാം മോഹൻ പറയുന്നുണ്ട്.
ഫഹദിനെ ശ്യാം കണ്ടിട്ട് തന്നെ കുറെ നാളായെന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്യാം മോഹൻ.
‘ശ്യാമേട്ടനെ പരിചയമുണ്ട്. പടം കഴിഞ്ഞ് ഹോട്ടലിൽ ഇരിക്കുമ്പോൾ ഇനിയെങ്കിലും ഫഹദ് ഫാസിലിനെ ഒന്ന് കാണിച്ചു തരാമോ എന്ന് ചോദിച്ചു. അവർ തന്നെ കണ്ടിട്ട് കുറേ നാളായി. മച്ചാനെ വീട്ടിലുള്ളവർ കണ്ടിട്ട് കുറേയായി. ഫാസിൽ സാർ തന്നെ കണ്ടിട്ട് കുറേ ആയി എന്നാണ് പറയുന്നത്,’ ശ്യാം മോഹൻ പറഞ്ഞു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സിനിമയാണ് പ്രേമലു. മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍ നായകനായെത്തുന്ന സിനിമയില്‍ മമിത ബൈജുവാണ് നായിക. സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. ഗിരീഷ് എ.ഡി. യും നസ്‌ലനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്.
മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Shyam mohan about his desire to see fahad