| Monday, 11th March 2024, 7:40 pm

ആദിക്കുവേണ്ടി ആ രണ്ട് സീനുകളാണ് എന്നെകൊണ്ട് ചെയ്യിപ്പിച്ചത്: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദിക്കുവേണ്ടിയിട്ട് ഓഡിഷൻ ഉണ്ടായിരുന്നെന്ന് നടൻ ശ്യാം മോഹൻ. സിനിമയിലെ രണ്ട് സീനുകൾ തന്നോട് ചെയ്യിപ്പിച്ചെന്നും എന്നാൽ ആദി എന്ന കഥാപാത്രത്തിന് ഇത്ര പ്രാധാന്യമുള്ളത് അറിയില്ലായിരുന്നെന്നും ശ്യാം പറഞ്ഞു. താൻ ചെയ്യുന്ന എല്ലാത്തിനും ഗിരീഷ് ചിരിക്കുമെന്നും എന്നാൽ അത് വേണ്ടായെന്ന് പറയുമെന്നും ശ്യാം കൂട്ടിച്ചേർത്തു. അപ്പോൾ ഇതെന്താ പരിപാടി എന്ന് തനിക്ക് മനസിലായില്ലെന്നും ശ്യാം മോഹൻ പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആദിക്കുവേണ്ടിയിട്ട് ഓഡിഷൻ ഉണ്ടായിരുന്നു. റീനു ഓഫീസിലേക്ക് വരുമ്പോൾ ആദ്യമായി പരിചയപ്പെടുത്തുന്ന സീൻ. കല്യാണത്തിനു ശേഷം സച്ചിന്റെ കൂടെ പോകണം എന്ന് പറയുമ്പോൾ പുള്ളിക്കാരൻ എതിർക്കുന്നുണ്ട് മുറിയിൽ വെച്ചുള്ള സീൻ. ഈ രണ്ട് സീനുകളാണ് ഓഡിഷൻ ചെയ്തത്.

അതുകഴിഞ്ഞതിനുശേഷം കുറെ മെച്ചപ്പെടുത്തൽ പുള്ളി പറഞ്ഞു. ഈ രീതിയിലേക്ക് പിടിച്ചു നോക്ക് എന്നൊക്കെ പറയും. എല്ലാത്തിനും പുള്ളി ചിരിക്കും. ഞാനെന്റെ രീതി ചെയ്തപ്പോൾ പുള്ളി എല്ലാത്തിനും ചിരിക്കും. ഞാൻ വിചാരിച്ചു ഓക്കെ, സെറ്റ് വർക്ക് ആയി എന്ന്. എടാ കൊള്ളാം പക്ഷേ ഇത് വേണ്ടാട്ടോ എന്ന് ഗിരീഷേട്ടൻ പറയും. അപ്പോൾ ഇതെന്താ പരിപാടി എന്ന് എനിക്ക് മനസ്സിലായില്ല.

ഓഡിഷൻ കഴിഞ്ഞതിനു ശേഷം പുള്ളി ഞങ്ങളുടെ സൈഡ് ഒക്കെയാണ് പ്രൊഡക്ഷൻ സൈഡിൽ സംസാരിച്ചിട്ട് പറയാം എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു ചെറിയൊരു പരിപാടിക്ക് എന്തിനാണ് പ്രൊഡക്ഷനിൽ ഒക്കെ ചോദിക്കുന്നതെന്ന്. അടുത്ത ദിവസം തന്നെ പുള്ളി എന്നെ വിളിച്ചിട്ട് പറഞ്ഞു സെലക്ടഡ് ആണ് എന്ന്.

അപ്പോഴും ആദിയുടെ വലിപ്പം എനിക്കറിയില്ല. എന്റെ അനുമാനം എന്ന് പറയുന്നത് ഓഫീസിൽ ഒരു കൺട്രോളിങ് ആയിട്ടുള്ള മാനേജർ പരിപാടി ആണെന്നാണ്.സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് എന്റെ കിളി പോയത്. ഇതു വൻ പരിപാടിയാണല്ലോ എന്ന സാധനം വന്നത്,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan about his audition

Latest Stories

We use cookies to give you the best possible experience. Learn more