| Monday, 12th February 2024, 11:07 pm

ചെറിയ വേഷമാണെങ്കിലും ഞാനത് ചെയ്തേനെ: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു സിനിമയിലെ ഓഡിഷനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. റീനുവുമായി( മമിതയുടെ കഥാപാത്രം) സംസാരിക്കുന്ന സീനായിരുന്നു ആദ്യം ചെയ്യിപ്പിച്ചതെന്ന് ശ്യാം പറഞ്ഞു. താൻ ആദ്യം ചെയ്തപ്പോൾ കുറച്ച് കൂട്ടിയാണ് ചെയ്തതെന്നും അതിനൊക്കെ ഗിരീഷ് എ.ഡി. ചിരിച്ചെന്നും ശ്യാം പറയുന്നുണ്ട്. ഗിരീഷ് ചിരിച്ചിട്ട് അത് വേണ്ടെന്ന് പറയുമെന്നും ശ്യാം കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്യാം മോഹൻ.

‘ ആദ്യം റീനുമായിട്ട് സംസാരിക്കുന്നതൊക്കെ ആയിരുന്നു ഓഡിഷനിൽ ചെയ്തത്. വേറെ പല സീനുകളും ചെയ്യിപ്പിച്ചു. ഗിരീഷ് ആണെങ്കിൽ നമ്മൾ വേറൊരു മീറ്ററിൽ ആണ് ചെയ്യുന്നതെങ്കിൽ പുള്ളി ചിരിക്കും. ഞാൻ ആദ്യം ചെയ്തപ്പോൾ ഒന്ന് രണ്ട് സാധനം ഒക്കെ കയറ്റിയാണ് ചെയ്തത്. എനിക്കറിയില്ലല്ലോ എന്താണ് ക്യാരക്ടർ എന്ന്.

എനിക്ക് പേഴ്സണലിൽ കണക്ഷൻ ഇല്ലാത്ത ഒരു ക്യാരക്ടർ ആണ്. ഞാൻ അങ്ങനെയല്ല. ഞാൻ സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് മനസിലാകുന്നത്, ആദി ഇംഗ്ലീഷ് ഒക്കെ പറയുന്ന ഒരാൾ, റീനുവിനെ ഇബ്രസ് ചെയ്യാൻ വേണ്ടി ശ്രമിക്കുന്നു. ഒരു കോഴി പരിപാടിയാണെന്ന് എനിക്ക് മനസിലായി. ഞാൻ കുറച്ച് കയറ്റിയിട്ട് പറയും, അതും കേട്ട് ഗിരീഷ് ചിരിക്കും.

ചിരിച്ചിട്ട് അത് വേണ്ട എന്ന് പറയും. അങ്ങനെ മൂന്നാല് സീൻ ചെയ്യിപ്പിച്ചു. ഷൂട്ടൊക്കെ ചെയ്തതിന് ശേഷം ‘പറയാം, ഭാവന സ്റ്റുഡിയോസിന്റെ പരിപാടി ആയതുകൊണ്ട് അവരോട് ചോദിക്കണം’ എന്നൊക്കെ പറഞ്ഞു. ഞാൻ വിചാരിച്ചു ചെറിയ പരിപാടിയൊക്കെ അവരോട് ചോദിക്കണോയെന്ന്. ചെറുതെങ്കിൽ ചെറുത്, ഓഫീസില്‍ നിൽക്കുന്ന അറ്റൻഡർ പരിപാടി ആണെലും ഞാൻ ചെയ്യും. ഗിരീഷ് എ.ടിയുടെ പടം, ഭാവനയുടെ പ്രൊഡക്ഷനുമാണ്,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan about audition experience

We use cookies to give you the best possible experience. Learn more