| Sunday, 3rd November 2019, 8:59 am

മാവോയിസ്റ്റ് ബന്ധം ആരോപിച്ച ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നിഷേധിച്ച ഇടതുപക്ഷ സര്‍ക്കാര്‍; വീണ്ടും ചര്‍ച്ചയായി ശ്യാം ബാലകൃഷണന്റെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: യു.എ.പി.എ ചുമത്തി താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും റിമാന്‍ഡ് ചെയ്തപൊലീസ് നടപടിയില്‍ സംസ്ഥാനസര്‍ക്കാര്‍ വിവാദത്തിലകപ്പെട്ടിരിക്കെയാണ്. മാവോയിസ്‌റ്റെന്നാരോപിച്ച് രണ്ടു വിദ്യാര്‍ത്ഥികളുടെ നേരെ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു വന്നു കഴിഞ്ഞു  ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ അതിക്രമങ്ങള്‍ക്കിരയായ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയി സ്റ്റേ വാങ്ങിച്ച സംഭവം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം നടത്തുന്ന നീതി നിഷേധങ്ങളുടെ നേരത്തെയുള്ള ഉദാഹരണമാണ്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത കേസില്‍  സര്ക്കായരിന് തെറ്റു പറ്റിയെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കണമെന്ന കോടതി വിധി വന്നിരുന്നു. ഇതിനെതിരെ പിണറായി സര്‍ക്കാര്‍ അപ്പീല്‍ പോയി സ്റ്റേ വാങ്ങിയ സംഭവമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്..
അന്യായമായി കസ്റ്റഡിയില്‍ എടുത്ത ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ  സര്‍ക്കാര്‍  നഷ്ട പരിഹാരം നല്‍കണമെന്നും  ഈ തുക പൊലീസില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിട്ടായിരുന്നു 2015 ലെ കോടതി വിധി. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്നും  ഇത്തരം ചിന്ത പുലര്‍ത്തുന്നവരുടെ സ്വാതന്ത്രം തടഞ്ഞു വെക്കാന്‍ അധികാരമില്ലെന്നുമുള്ള  സുപ്രധാന വിധിയോടെയായിരുന്നു  ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.ശ്യാം ബാലകൃഷ്ണനുള്ള നഷ്ടപരിഹാര ത്തുകയ്ക്കു പുറമേ കോടതിച്ചെലവിനുള്ള പതിനായിരം രൂപയും നല്‍കണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.

ഇതിനെതിരെ അന്നത്തെ  സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി,  ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

ഇതിനെതിരെ എല്‍.ഡി.എഫ്  സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ പോയി വിധിക്ക് സ്റ്റേ വാങ്ങുകയായിരുന്നു.യു.എ.പി.എ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം മാവോവാദി അനുഭാവികള്‍ക്കെതിരെ പോലും കേസെടുക്കാന്‍ അനുമതിയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കുകയും ഹൈക്കോടതി ഉത്തരവിന് സ്റ്റേ നല്‍കുകയുമുണ്ടായി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ഹൈക്കോടതി ജഡ്ജിയുടെ മകനായ ശ്യാം ബാലകൃഷ്ണന്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയതാണ് മാവോയിസ്റ്റ് ആരോപണത്തിന് കാരണമായത്. 2014 മെയ് മാസത്തിലാണ് ശ്യാം ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുന്നത്.

വയനാട് വെള്ളമുണ്ട സ്വദേശിയായ ഇദ്ദേഹം വൈകീട്ട നാലരയോടെ നിരവില്‍ പുഴ അങ്ങാടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു.

പെട്രോളിംഗ് നടത്തിയിരുന്ന തണ്ടര്‍ ബോള്‍ട്ടുകാര്‍ വഴി മധ്യേ ശ്യാമിനെ പിടികൂടുകയായിരുന്നു.ടൗണിലെത്തിച്ച ശേഷമാണ് ഇരുപതോളം പൊലീസുകാര്‍ ചേര്‍്ന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നത്.

അവിടെ വെച്ച് വിവസ്ത്രനാക്കി പരിശോധിച്ചു. ഒപ്പം ശ്യാമിന്റെ വീട്ടില്‍ പിറ്റേന്ന് പുലര്‌ച്ചെ വരെ റെയിഡും നടന്നു.ശ്യാം ബാലകൃഷ്ണന്റെ  ജീവിത പങ്കാളിയെയും വീട്ടിലുണ്ടായിരുന്ന അതിഥികളെയും പൊലീസുകാര്‍ അവഹേളിച്ചു. ലാപ്ടോപ്പിന്റെ പാസ് വേര്‍ഡ് വരെ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ രാഷ്ട്രിയം മാവോയിസം അല്ലെന്നും ജിയോ പൊളിറ്റിക്സ് ആണെന്നുമായിരുന്നു ശ്യാം ബാലകൃഷ്ണന്റെ വിശദീകരണം. ഇത് പക്ഷെ പൊലീസ് ചെവിക്കൊണ്ടില്ല.നിയമോപദേശം പോലും നേടാന്‍ അവസരം നല്‍കിയില്ലെന്നും അന്യായമായി കസ്റ്റഡിയില്‍ വെച്ചെന്നും ആക്ഷേപമുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more