വയനാട്: യു.എ.പി.എ ചുമത്തി താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും റിമാന്‍ഡ് ചെയ്തപൊലീസ് നടപടിയില്‍ സംസ്ഥാനസര്‍ക്കാര്‍ വിവാദത്തിലകപ്പെട്ടിരിക്കെയാണ്. മാവോയിസ്‌റ്റെന്നാരോപിച്ച് രണ്ടു വിദ്യാര്‍ത്ഥികളുടെ നേരെ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു വന്നു കഴിഞ്ഞു ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ അതിക്രമങ്ങള്‍ക്കിരയായ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയി സ്റ്റേ വാങ്ങിച്ച സംഭവം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം നടത്തുന്ന നീതി നിഷേധങ്ങളുടെ നേരത്തെയുള്ള ഉദാഹരണമാണ്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത കേസില്‍ സര്ക്കായരിന് തെറ്റു പറ്റിയെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കണമെന്ന കോടതി വിധി വന്നിരുന്നു. ഇതിനെതിരെ പിണറായി സര്‍ക്കാര്‍ അപ്പീല്‍ പോയി സ്റ്റേ വാങ്ങിയ സംഭവമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്..
അന്യായമായി കസ്റ്റഡിയില്‍ എടുത്ത ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും ഈ തുക പൊലീസില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിട്ടായിരുന്നു 2015 ലെ കോടതി വിധി. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്നും ഇത്തരം ചിന്ത പുലര്‍ത്തുന്നവരുടെ സ്വാതന്ത്രം തടഞ്ഞു വെക്കാന്‍ അധികാരമില്ലെന്നുമുള്ള സുപ്രധാന വിധിയോടെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.ശ്യാം ബാലകൃഷ്ണനുള്ള നഷ്ടപരിഹാര ത്തുകയ്ക്കു പുറമേ കോടതിച്ചെലവിനുള്ള പതിനായിരം രൂപയും നല്‍കണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.
ഇതിനെതിരെ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
ഇതിനെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ പോയി വിധിക്ക് സ്റ്റേ വാങ്ങുകയായിരുന്നു.യു.എ.പി.എ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം മാവോവാദി അനുഭാവികള്‍ക്കെതിരെ പോലും കേസെടുക്കാന്‍ അനുമതിയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കുകയും ഹൈക്കോടതി ഉത്തരവിന് സ്റ്റേ നല്‍കുകയുമുണ്ടായി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ