'മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍'; ഓര്‍മകള്‍ പങ്കുവെച്ച് ശ്വേത മേനോന്‍
Film News
'മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍'; ഓര്‍മകള്‍ പങ്കുവെച്ച് ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th August 2022, 12:11 pm

ചുരുക്കം സിനിമകളില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിള്ളുവെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളാണ് മമ്മൂട്ടിയും ശ്വേത മേനോനും. ഇതില്‍ പ്രേക്ഷകരുടെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന സിനിമയാണ് അനശ്വരം. ചിത്രത്തിലെ താരാപദം ചേതോഹരം മലയാളത്തിലെ തന്നെ എവര്‍ഗ്രീന്‍ ഗാനമാണ്.

അനശ്വരത്തിന്റെ സമയത്ത് മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്വേത മേനോന്‍. അടുത്തിടെ അമ്മയുടെ മീറ്റിങ്ങിനിടയില്‍ എടുത്ത ചിത്രവും ശ്വേത ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

‘ക്യാപ്ഷനൊപ്പം മറ്റൊരാളാണ് ഈ ഫോട്ടോ എനിക്ക് അയച്ചു തന്നത്. എല്ലാവരും എനിക്ക് വന്ന മാറ്റം മാത്രമായിരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. മമ്മൂക്ക ഇപ്പോഴും മധുര പതിനേഴിലാണ്.
മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍.
അതേ ചിരി, അനശ്വരം,’ എന്നാണ് ചിത്രത്തിനൊപ്പം ശ്വേത കുറിച്ചത്.

ഇരുവര്‍ക്കും ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പ്രായത്തെ വെല്ലുവിളിച്ച രണ്ട് പേര്‍’, രണ്ടുപേര്‍ക്കും ഒരു മാറ്റവും ഇല്ല. കാലങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ മാറി നില്‍ക്കുന്നു,’ എന്നൊക്കെയാണ് വരുന്ന കമന്റുകള്‍.

ഓഗസ്റ്റ് 15 ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് ഒടുവില്‍ പുറത്ത് വന്ന ചിത്രം. നിസാം ബഷീറിന്റെ റൊഷോക്ക്, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത മയക്കം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന റൊഷോക്കിന്റെയും ക്രിസ്റ്റഫറിന്റെയും പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

എം.ടി തിരക്കഥ സിനിമയാക്കുന്ന കഡുഗന്നാവ ഒരു യാത്രയും ഷൂട്ടിങ് പുരോഗമിക്കുന്നുണ്ട്. രഞ്ജിത്താണ് സംവിധാനം.

Content Highlight: Shweta Menon has shared a picture with Mammootty during the shoot of anaswaram movie