മുംബൈ: ചലച്ചിത്രതാരം ശ്വേതാ മേനോന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മുംബൈയിലെ ബന്‍സര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് കുഞ്ഞ് പിറന്നത്. ബ്ലസി സംവിധാനം ചെയ്ത് ശ്വേതാമേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “കളിമണ്ണ്” എന്ന സിനിമയുടെ ചില രംഗങ്ങളും ആശുപത്രിയില്‍ വച്ച് ചിത്രീകരിച്ചു.[]
ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കിയിരുന്നു.
ഇതാദ്യമായിരിക്കും ഇന്ത്യയില്‍ ഒരു നടിയുടെ പ്രസവം സിനിമക്കായി ചിത്രീകരിക്കുന്നത്.
ജനിച്ചപ്പോള്‍ തന്നെ സിനിമാലോകത്ത് അരങ്ങേറാനുള്ള അപൂര്‍വ്വ ഭാഗ്യവും ലഭിച്ചു ശ്വേതയുടെ കുഞ്ഞിന്. ഒരു സ്ത്രീയുടെ ജീവിതത്തിലെ അമൂല്യനിമിഷം ക്യാമറയില്‍ പകര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് ക്യാമറാമാന്‍ ജിബു ജേക്കബ്.
സ്ത്രീ അമ്മയാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവുംവേദനയും യഥാര്‍ത്ഥമായി ചിത്രീകരിക്കുകയായികുന്നു സംവിധായകന്‍ ബ്ലസി. കുഞ്ഞ് വളരുന്നതിനോടൊപ്പം ചിത്രം പുരോഗമിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി കളിമണ്ണിലൂടെ പറയുന്നത്.