[]മലയാള സിനിമയ്ക്ക് ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച പകര്‍ന്നു തന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ##ഷട്ടര്‍ ബോളിവുഡിലേക്ക്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ അല്‍ഫോന്‍സ് പുത്തരനാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.
ഷട്ടറിന്റെ കഥാതന്തുവില്‍ മാറ്റമില്ലാതെ ബോളിവുഡിന്റെ അഭിരുചിക്കനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനമെന്ന് അല്‍ഫോന്‍സ് അറിയിച്ചു.[]
ഷട്ടറിന്റെ റീമേക്കിനെ കുറിച്ചാരാഞ്ഞ് നിരവധി പേര്‍ സമീപിച്ചിരുന്നതായി സംവിധായകന്‍ ജോയ് മാത്യു പറഞ്ഞു. എന്നാല്‍ അല്‍ഫോന്‍സ് പുത്തരന്റെ നേരം എന്ന ചിത്രം കണ്ടാണ് ഷട്ടറിന്റെ റീമേക്കിന് അനുവാദം നല്‍കിയതെന്നും ജോയ് മാത്യു പറഞ്ഞു.
ഷട്ടര്‍ ബോളിവുഡിലും മികച്ച അഭിപ്രായം നേടുമെന്നും ജോയ് മാത്യു പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ജോലികള്‍ പൂര്‍ത്തിയാകുമെന്ന് അല്‍ഫോന്‍സ് അറിയിച്ചു. മലയാളത്തിലെ ഷട്ടറിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാവും ഹിന്ദിയിലും ഉണ്ടാവുക എന്നാണ് അറിയുന്നത്.
അടുത്ത സെപ്റ്റംബറിലോ ഓക്ടോബറിലോ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി. കൂടാതെ തന്റെ നേരം എന്ന ചിത്രവും ബോളിവുഡില്‍ ഒരുക്കാന്‍ അല്‍ഫോന്‍സ് പദ്ധതിയിടുന്നുണ്ട്.
സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്ന നാല് പേരെ കേന്ദ്രീകരിച്ച് മനുഷ്യ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രമാണ് ഷട്ടര്‍. പ്രവാസി, ലൈംഗിക തൊഴിലാളി, ഓട്ടോ ഡ്രൈവര്‍, സിനിമ സംവിധായകന്‍ എന്നിവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ലാല്‍, സജിത മഠത്തില്‍, വിനയ്, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.