[]ന്യൂദല്‍ഹി: ആരംഭിച്ച് പത്ത് വര്‍ഷത്തിന് ശേഷം ഓര്‍ക്കുട്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016 സെപ്തംബര്‍ വരെ പ്രൊഫൈലും സ്‌ക്രാപ്പും പോസ്റ്റുകളും സേവ് ചെയ്യാന്‍ കഴിയും
സെപ്തംബര്‍ 30 ന് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ജൂണില്‍ ഗൂഗിള്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ പ്രചാരം ലഭിച്ച ആദ്യ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റാണ് ഓര്‍ക്കൂട്ട്.
പത്ത് വര്‍ഷമായി ഒര്‍ക്കൂട്ട് ആരംഭിച്ചിട്ടെന്നും ഇപ്പോള്‍ അവസാനിപ്പിക്കുകയാണെന്നും ഇപ്പോഴും ആരെങ്കിലും ഓര്‍ക്കൂട്ട് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായും നിങ്ങള്‍ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊരു വലിയ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുമായി തിരിച്ചുവരുമെന്നും ഓര്‍ക്കുട്ടിന്റെ എഞ്ചിനിയറിങ് ഡയറക്ടര്‍ പൗലോ ഗോള്‍ഫര്‍ പറഞ്ഞു.
മുമ്പ് ഓര്‍ക്കുട്ട് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കള്‍ ഫോസ്ബുക്കിലേക്കും ട്വിറ്ററിലേക്കും മാറുകയും ഓര്‍ക്കുട്ടിന് ഉപഭോക്താക്കള്‍ കുറയുകയും ചെയ്തിരുന്നു.