|

പരസ്യപ്രസ്താവന നടത്തിയതിന് ഷുക്കൂര്‍ വിശദീകരണം നല്‍കണം: വി.എം. സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിനോട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വിശദീകരണം ആവശ്യപ്പെട്ടു.

കെ.സി. വേണുഗോപാലിനെ പരാജയപ്പെടുത്താനായി ഷാനിമോള്‍ വിഭാഗം ശ്രമിച്ചതായി ഷൂക്കൂര്‍ പരസ്യമായിരുന്നു. ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷുക്കൂറിനെതിരെയുള്ള കെ.പി.സി.സി.യുടെ താക്കീത്.

ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍ തുടങ്ങിയ സീറ്റുകളില്‍ ഷാനിമോളെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഷാനിമോളും അവര്‍ക്കൊപ്പമുള്ളവരും ആലപ്പുഴയില്‍ വേണുഗോപാലിനെതിരെ പ്രവര്‍ത്തിച്ചെന്ന ആക്ഷേപമാണ് ഡി.സി.സി ഉന്നയിച്ചത്. ഈ ആരോപണങ്ങള്‍ ഷുക്കൂര്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു.

എന്നാല്‍ ഷുക്കൂറിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഡി. സുഗതന്‍ പ്രതികരിച്ചത്.