|

ഷുക്കൂര്‍ വധക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കാണിച്ച് ടി.വി രാജേഷ് എം.എല്‍.എയുടെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ##ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കാണിച്ച് ടി.വി രാജേഷ് എം.എല്‍.എ ഹരജി നല്‍കി. ഹൈക്കോടതിയിലാണ് ഹരജി. കേസില്‍ സര്‍ക്കാരിന് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടാന്‍ അനുമതിയില്ലെന്ന് കാണിച്ചാണ് ഹരജി.

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന്് ശുപാര്‍ശ ചെയ്ത്  ഈ മാസം രണ്ടാം തിയതിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

സി.പി.ഐ.എമ്മിന്റെ ഭീഷണി മൂലം സാക്ഷികള്‍ ഇനിയും കൂറുമാറാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു ഷുക്കൂറിന്റെ ബന്ധുക്കളുടെ ആവശ്യം.

ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

സി.പി.ഐ.എം ജില്ലാസെക്രട്ടറി പി ജയരാജന്‍, കല്യാശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ടി വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ 33 പ്രതികളാണ് കേസിലുള്ളത്.

കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവരടക്കം 33 പ്രതികളാണ് കേസിലുള്ളത്.

കണ്ണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രമുഖ രാഷ്ട്രീയകക്ഷിയുടെ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Video Stories