| Wednesday, 27th June 2018, 3:36 pm

ശുജാഅത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; പ്രതികളിലൊരാള്‍ പാക് പൗരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത് ബുഖാരിയെ വധിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ജമ്മുകശ്മീര്‍ പൊലീസ്. പ്രതികളില്‍ രണ്ടു പേര്‍ ദക്ഷിണ കശ്മീരില്‍ നിന്നുള്ള മിലിറ്റന്റുകളും മൂന്നാമത്തെയാള്‍ നവീദ് ജാട്ട് എന്ന പാക് പൗരനുമാണെന്ന് പൊലീസ് പറഞ്ഞു.

ലഷ്‌കറെ ത്വയ്ബ അംഗമായ നവീദ് ജാട്ട് ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

അമിഷ് ഷായ്‌ക്കൊപ്പം വേദി പങ്കിടാനില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് കൊല്‍ക്കത്തയിലെ പ്രമുഖര്‍

ബുഖാരിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പാക് ബ്ലോഗറെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനഗറില്‍ നിന്നുള്ള ഇയാള്‍ പാകിസ്ഥാനിലാണ് ഇപ്പോഴുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വിവരങ്ങള്‍ പുറത്തു വിട്ടുകൊണ്ട് ബുധനാഴ്ച വൈകീട്ട് പൊലീസ് വാര്‍ത്താ സമ്മേളനം നടത്തിയേക്കും.

ജൂണ്‍ 14നാണ് റൈസിങ് കശ്മീര്‍ ചീഫ് എഡിറ്ററായ ശുജാഅത് ബുഖാരി കൊല്ലപ്പെടുന്നത്. വെടിവെയ്പില്‍ ബുഖാരിയുടെ രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ അക്രമി സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നെങ്കിലും മുഖം മറച്ചതിനാല്‍ വ്യക്തമായിരുന്നില്ല.

‘അമ്മയുടെ ഈ നിലപാടിന് ഇടതുപക്ഷം മറുപടി പറയണം’: സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

We use cookies to give you the best possible experience. Learn more