|

ഷുഹൈബ് വധക്കേസ്'; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകക്കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി, ടി.കെ അസ്‌കര്‍, കെ.അഖില്‍, സി.എസ് ദീപ് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

ഹീനമായ രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത നടപടി വേണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു.

ALSO READ: സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു: മുഖ്യമന്ത്രി

2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.

ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്‍ വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.

കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.

WATCH THIS VIDEO:

Video Stories