Advertisement
Kerala News
പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 31, 05:02 pm
Thursday, 31st December 2020, 10:32 pm

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയായി സുധേഷ് കുമാറിനെ നിയമിച്ചു. ബി.സന്ധ്യയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി.

വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി നിയമിച്ചു. എ.ഡി.ജി.പി അനില്‍കാന്തിനെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ ബെവ്‌കോ എം.ഡി.

കണ്ണൂര്‍ എസ്.പിയായ യതീഷ് ചന്ദ്രയെ മാറ്റി. കെ.എ.പി ഫോറിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്.

പുതിയ കൊച്ചി കമ്മീഷണറായി സി.എച്ച് നാഗരാജിനെ നിയമിച്ചു. ആര്‍.ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയായി എ.അക്ബറിനെ നിയമിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shuffle In Police Department