| Saturday, 27th May 2023, 4:05 pm

ഓ മൈ ഗുഡ്‌നസ്, ഗ്ലോറിയസ്; ഗില്ലിന്റെ ആ ടെന്നീസ് ഷോട്ട് കണ്ട് രോഹിത് പോലും വാ പൊളിച്ചുപോയി

സ്പോര്‍ട്സ് ഡെസ്‌ക്

വെള്ളിയാഴ്ച ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ദിവസമായിരുന്നു. 60 പന്തില്‍ 129 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിറന്നത്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 10 സിക്സറുകളും ഏഴ് ബൗണ്ടറികളും ഗില്‍ അടിച്ചുകൂട്ടി. ഐ.പി.എല്ലില്‍ ഗില്ലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ടോട്ടലാണ് 129.

എന്നാലിപ്പോള്‍ 17ാം ഓവറില്‍ കാമറൂണ്‍ ഗ്രീനിയെറിഞ്ഞ ഒരു പന്തില്‍ മുംബൈ നായകന്‍ രോഹിതിനെ പോലും അമ്പരിപ്പിച്ച ഗില്ലിന്റെ ഒരു ഷോട്ടാണിപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഗ്രീന്‍ അതിവേഗത്തിലെറിഞ്ഞ പന്ത് അധികം ഉയര്‍ത്താതെ ബാറ്റ് വീശിയടിച്ചാണ് ഗില്‍ സിക്‌സ് നേടിയത്. വെറും 83 മീറ്റര്‍ മാത്രമുള്ള ഈ സിക്‌സ് ഗ്രീന്‍ എറിഞ്ഞ പന്തിനേക്കാള്‍ അതിവേഗത്തില്‍ ബൗണ്ടറി ലൈന്‍ കടന്നു എന്നതായിരുന്നു ഈ ഷോട്ടിന്റെ പ്രത്യേകത.

ഈ ക്ലാസിക് ടെന്നീസ് ഷോട്ടിന് ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ വാ പൊളിച്ച് നില്‍ക്കുന്നതും കളിയുടെ ബ്രോഡ്കാസ്റ്റ് ലൈവ് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ‘എല്ലാവരുടെയും കിളിപോയ ഒരു സിക്‌സ്, ശുഭ്മാന്‍ ഗില്ലിന്റെ ഈ ഷോട്ടിനെ നിങ്ങള്‍ എങ്ങനെ വിവരിക്കും?’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വീഡിയോ പങ്കുവെച്ചത്.

അതേസമയം, സീസണിലെ തന്റെ മൂന്നാം സെഞ്ച്വറിയാണ് ഗില്‍ ഇന്നലെ നേടിയത്. ഗില്ലിന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്ങ്‌സ് കൂടാതെ അഞ്ച് വിക്കറ്റെടുത്ത പേസര്‍ മോഹിത് ശര്‍മയുടെ തീപാറും പന്തുകളും മുംബൈക്ക് എതിരായ മത്സരത്തില്‍
ഗുജറാത്തിന് തുണയായത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ധോണിയുടെ ചെന്നൈയോടാണ് ഹര്‍ദിക്കും സംഘവും നേരിടുക.

Content Highlight: Shubman Gill tennis smash against Mumbai Indians

Latest Stories

We use cookies to give you the best possible experience. Learn more