ഇന്ത്യൻ ബാറ്റിങ് നിരയിൽ ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. വിശാഖപട്ടണത്തിന്റെ മണ്ണിൽ ഈ ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.
ഇതിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടവും ഗില്‍ സ്വന്തമാക്കി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ഗില്ലിന് സാധിച്ചു.
2022ന് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി മാറാനും ഗില്ലിന് സാധിച്ചു. പത്ത് സെഞ്ച്വറികളാണ് ഗില്‍ ഇന്ത്യക്കായി നേടിയത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും പത്ത് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. കോഹ്ലിയുടെ സെഞ്ച്വറി നേട്ടത്തിനൊപ്പമെത്താനും ഗില്ലിന് സാധിച്ചു.
മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഗില്‍ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കായി 24 വയസില്‍ പത്ത് സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ഗില്ലിന് സാധിച്ചു. ഇതിന് മുമ്പ് സച്ചിന് ടെൻടുല്ക്കറും വിരാട് കോഹ്ലിയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റിലെയും ഈ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെയും നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഗില്ലിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത്
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. മത്സരത്തില്‍ 6.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 29 റണ്‍സില്‍ നില്‍ക്കേ നായകന് രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യമായി നഷ്ടമായത്. 21 പന്തില്‍ 13 റണ്‍സുമായാണ് രോഹിത് പുറത്തായത്.
8.3 ഓവറില്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 27 പന്തില്‍ 17 റണ്‍സുമായാണ് ജെയ്സ്വാള്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ 52 പന്തില്‍ 29 റണ്‍സും രജത് പടിതാര്‍ 19 പന്തില്‍ ഒമ്പത് റണ്‍സും നേടി പുറത്തായി. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബാറ്റിങ് നിരയെ ശുഭ്മന്‍ ഗില്‍ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു.
Content Highlight: Shubman Gill score century against England.