| Saturday, 20th January 2018, 5:18 pm

'ഒരേയൊരു സിക്‌സ്, അതേ വേണ്ടി വന്നുള്ളൂ'; ആ ഷോട്ട് കണ്ട് ക്രിക്കറ്റ് ലോകം പറയുന്നു ഇവന്‍ കോഹ്‌ലി ജൂനിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെല്ലിങ്ടണ്‍: ശുബ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് സിംബാവെയെ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ പരാജയപ്പെടുത്തിയത്. 59 പന്തില്‍ നിന്നും 90 റണ്‍സുമായി നിറഞ്ഞാടുകയായിരുന്നു ഗില്‍. പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 13 ബൗണ്ടറികളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.

ആ ബാറ്റില്‍ നിന്നും പിറന്ന മിക്ക ഷോട്ടുകളും അതിമനോഹരമായിരുന്നു. എന്നാല്‍ അതില്‍ ഒരെണ്ണം ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മത്സരത്തിന്റെ 14ാം ഓവറില്‍ ഗില്‍ അടിച്ച സിക്‌സാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

സിക്‌സിന്റെ വേഗതയോ പിന്നിട്ട ദൂരമോ ഒന്നുമായിരുന്നില്ല അതിനെ വ്യത്യസ്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഷോട്ടിനോടുള്ള അതിന്റെ സാമ്യത മാത്രമായിരുന്നു ചര്‍ച്ചയായത്. മിഡ് വിക്കറ്റിലേക്ക് ഒരു ഷോര്‍ട്ട് ആം ജാബ് ആയിരുന്നു ആ സിക്‌സ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ സമാനമായ രീതിയില്‍ കോഹ് ലിയും സിക്‌സ് നേടിയിരുന്നു. ക്രിസ് വോഗ്‌സിനെയായിരുന്നു വിരാട് അതിര്‍ത്തി കടത്തിയത്.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more