| Tuesday, 10th October 2023, 11:17 am

അഫ്ഗാനെതിരെയും ഗില്ലിന് കളക്കാനാകില്ലേ? താരം ഇല്ലാതെ ദല്‍ഹിയിലേക്ക് തിരിച്ച് ടീം ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിലെ രണ്ടാം മത്സരവും ഇന്ത്യൻ ഓപ്പണർ ശുഭ് മൻ ഗില്ലിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 11ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

എന്നാൽ മത്സരത്തിനായി ഇന്ത്യൻ ടീമിനൊപ്പം ഗിൽ ദൽഹിയിലേക്ക് പോയിട്ടില്ലെന്നാണ് റിപ്പോർട്ട്‌. പനി മൂലം ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഗിൽ കളിച്ചിരുന്നില്ല. താരത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗില്ലിന് പ്ലേറ്റ് ലെറ്റ് കുറവായതിനാലാണ് ദൽഹിയിലേക്ക് ടീമിനൊപ്പം പോവാതിരുന്നതെന്നാണ് മെഡിക്കൽ ടീം അറിയിച്ചത്.

‘ടീം ഇന്ത്യയുടെ ബാറ്റർ ശുഭ മൻ ഗിൽ ടീമിനൊപ്പം ഡൽഹിയിലേക്ക് പോവില്ല. ഒക്ടോബർ 11ന് അഫ്ഗാൻ ടീം ഡൽഹിയിൽ എത്തും. ആ സമയം അദ്ദേഹം ചെന്നൈയിൽ നിൽക്കും. അദ്ദേഹം മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കും,’ ബി.സി.സി.ഐ അറിയിച്ചു.

ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരമായിരുന്നു ഗിൽ. 2023ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഗിൽ ആണ്.

ഗില്ലിന് പകരക്കാരനായി ഇഷാൻ കിഷൻ ആയിരുന്നു ഓസ്ട്രേലിയക്കെതിരെ ടീമിൽ ഇടംനേടിയത്. എന്നാൽ കിഷൻ റൺസ് ഒന്നും നേടാനാകാതെ പുറത്താവുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിങ് തകർന്നടിയുകയാണ് ചെയ്തത്. എന്നാൽ കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു.

താരം പരിക്ക് മാറി മൂന്നാം മത്സരത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Shubman gill miss the game against Afganisthan.

We use cookies to give you the best possible experience. Learn more