ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ട ഇന്ത്യ അല്‍പം വിയര്‍ത്തിട്ടാണെങ്കിലും വിജയം സ്വന്തമാക്കുകയായിരുന്നു.
ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയത്. 23 ഓവര്‍ കളിച്ച വിന്‍ഡീസ് വെറും 114 റണ്‍സ് നേടി എല്ലാവരും പുറത്തായിരുന്നു. വിന്‍ഡീസ് നിരയില്‍ 43 റണ്‍സ് നേടിയ ഷായ് ഹോപ്പ് അല്ലാതെ മറ്റാരും തിളങ്ങിയില്ല. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റും സ്വന്തമാക്കിയരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ പ്രിന്‍സ് എന്നറിയപ്പെടുന്ന ഗില്ലിന് പക്ഷെ ഫോം കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ഒരുപാട് നാളായുള്ള മോശം പ്രകടനം അദ്ദേഹം ഈ മത്സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു.
16 പന്ത് മാത്രം നീണ്ടുനിന്ന ഗില്ല് വെറും ഏഴ് റണ്‍സാണ് നേടിയത്. വിദേശ പിച്ചുകളില്‍ ഗില്ലിന്റെ മോശം പ്രകടനം നേരത്തെ തന്നെ എക്‌സപോസ് ആയിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹത്തിന് അവസരം ലഭിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന മത്സരങ്ങളിലെല്ലാം അദ്ദേഹം മികച്ച പ്രകടനമായിരുന്നു നടത്തിയത്. പിന്നീട് ഐ.പി.എല്ലില്‍ ഗുജറാത്തിന് വേണ്ടിയും അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
വിന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റിലുള്‍പ്പെടെ മൂന്ന് ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഗില്ലിന് ആകെ നേടാനായത് വെറും 45 റണ്‍സാണ്. ഇത് അദ്ദേഹത്തിന്റെ മോശം ഫോമിനെ സൂചിപ്പിക്കുന്നു. അടുത്ത വിരാട് കോഹ് ലിയെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എന്നൊക്കെ ആരാധകരും വാഴ്ത്തിപ്പാടിയിരുന്ന ഗില്ലിന് ഇപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്. അദ്ദേഹം വെറും ഫ്‌ളാറ്റ് ട്രാക്ക് ഭുള്ളിയാണെന്നും, കുഞ്ഞന്‍ ടീം മര്‍ദകന്‍ ആണെന്നുമുള്ള വാദമൊക്കെയാണ് നിലവില്‍ വരുന്നത്.
അദ്ദേഹത്തിന് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നത് വെറും പക്ഷപാതമാണെന്നും പറയുന്നവരുമുണ്ട്. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദ് ഇക്കാര്യം വെട്ടിതുറന്ന് പറഞ്ഞിരുന്നു.
എന്തായാലും ഗില്ലിന്റെ ഈ മോശം ഫോമില്‍ ട്വിറ്ററില്‍ ഒരുപാട് ട്രോളുകളാണ് ലഭിക്കുന്നത്. വിന്‍ഡീസുമായുള്ള രണ്ടാം മത്സരത്തില്‍ മികച്ച ഫോമിലേക്കെത്തി തിരിച്ചുവരാനുള്ള ശ്രമത്തിലായിരിക്കും ഇന്ത്യന്‍ ടീമിന്റെ പ്രിന്‍സ് എന്നറിയപ്പെടുന്ന ഗില്‍.
Content Highlight: Shubman Gill Gets Trolled For his Bad Performance against WI