| Friday, 15th September 2023, 11:32 pm

'ലോണ്‍ വോള്‍ഫ്' ക്വാളിറ്റി തെളിയിക്കുന്ന ഇന്നിങ്‌സ്; പ്രിന്‍സിനെ പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 259 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

ഇന്ത്യക്കായി ശുഭ്മന്‍ ഗില്‍, അക്‌സര്‍ പട്ടേല്‍ എന്നിവരൊഴികെ മറ്റാരും തിളങ്ങിയില്ല. 133 പന്തില്‍ എട്ട് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 121 റണ്‍സാണ് ഗില്‍ അടിച്ചുക്കൂട്ടിയത്.

അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തി 34 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം ടീമിനെ വിജയത്തിനരികെയെത്തിച്ച് അക്‌സര്‍ പട്ടേല്‍ മടങ്ങുകയായിരുന്നു.

മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ടീം തോല്‍ക്കുകയായിരുന്നു.

ഇന്ത്യ തോറ്റെങ്കിലും ഗില്ലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ ലോണ്‍ വോള്‍ഫെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് തികക്കാനും ഈ രണ്ടാം റാങ്കുകാരന് ആ ഇന്നിങിസിലൂടെ സാധിച്ചിട്ടുണ്ട്.

Content Highlight: Shubman Gill Gets Praised By Fans

We use cookies to give you the best possible experience. Learn more