| Monday, 4th November 2019, 6:59 pm

വിരാട് കോഹ്‌ലിയുടെ ഒരു ദശാബ്ദക്കാലം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് യുവതാരം, അതും 20-ാം വയസ്സില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 10 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് യുവതാരം ശുഭ്മാന്‍ ഗില്‍. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ ‘സി’യുടെ ക്യാപ്റ്റനായ ഗില്‍, ദേവ്ധര്‍ ട്രോഫിയുടെ ഫൈനലില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായതോടെയാണ് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ന്നത്. 20 വര്‍ഷവും 57 ദിവസവുമാണ് ഗില്ലിന്റെ പ്രായം.

2009-10 സീസണില്‍ 21-ാം വയസ്സിലാണ് കോഹ്‌ലി ദേവ്ധര്‍ ട്രോഫിയില്‍ വടക്കന്‍ മേഖലയെ നയിച്ചത്. ഇതാണ് ഇന്ത്യ ‘ബി’യുമായുള്ള ഇന്നത്തെ മത്സരത്തില്‍ ഗില്‍ തകര്‍ത്തത്. 22 വയസ്സുള്ള ഉന്മുക്ത് ചന്ദ്, 23 വയസ്സ് വീതമുള്ള ശ്രേയസ്സ് അയ്യര്‍, മനോജ് തിവാരി, കപില്‍ ദേവ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

2009-ലെ ഫൈനലില്‍ കോഹ്‌ലി വടക്കന്‍ മേഖലയെ വിജയത്തിലേക്കു നയിച്ചിരുന്നു. പടിഞ്ഞാറന്‍ മേഖലയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഗില്ലിന്റെ ടീം ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അല്‍പ്പം മുന്‍പ് റാഞ്ചിയില്‍ക്കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനാണ് പാര്‍ഥിവ് പട്ടേല്‍ ക്യാപ്റ്റനായ ഇന്ത്യ ‘ബി’ ടീം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബി ടീം ഏഴ് വിക്കറ്റിന് 283 റണ്‍സടിച്ചു. കേദാര്‍ ജാദവ് (86), യശസ്വി ജയ്‌സ്വാള്‍ (54), വിജയ് ശങ്കര്‍ (45) എന്നിവര്‍ തിളങ്ങി.

സി ടീമിന്റെ ഇഷാന്‍ പോരല്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചു. കരിയറില്‍ രണ്ടാംതവണയാണ് പോരല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സീ ടീം 50 ഓവറില്‍ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ്. 74 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് മാത്രമാണ് പിടിച്ചുനിന്നത്. നാല് വിക്കറ്റ് നേടിയ ഷഹബാസ് നദീം മികച്ച രീതിയില്‍ പന്തെറിഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ പരമ്പരയില്‍ 143 റണ്‍സടിച്ചാണ് ഗില്‍ തുടങ്ങിയതെങ്കിലും ഫൈനലില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ഫൈനലില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്.

ഫോട്ടോ കടപ്പാട്: എ.എഫ്.പി

We use cookies to give you the best possible experience. Learn more