ഏകദിന ലോകകപ്പില്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 32 പന്തില്‍ 51 റണ്‍സ് നേടികൊണ്ടായിരുന്നു ഗില്ലിന്റെ വെടികെട്ട് ഇന്നിങ്‌സ്. മൂന്ന് ഫോറുകളുടെയും നാല് പട്ടുകൂറ്റന്‍ സിക്സറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
159.38 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ ലോകകപ്പില്‍ ഗില്‍ നേടുന്ന മൂന്നാമത്തെ അര്‍ധസെഞ്ച്വറി ആയിരുന്നു ഇത്.
ഈ മികച്ച പ്രകടനത്തിലൂടെ ചരിത്രപരമായ നേട്ടത്തിലേക്കാണ് ഗില്‍ കാലെടുത്തുവെച്ചത്.
2023 കലണ്ടര്‍ വര്‍ഷത്തില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തം പേരിലാക്കിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 54 പന്തില്‍ 61 റണ്‍സ് നേടി കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്സ്. എട്ട് ഫോറുകളും രണ്ട് സിക്സറും ആണ് രോഹിത് നേടിയത്. ഗില്ലും രോഹിതും ചേര്‍ന്ന് 11.1 ഓവറില്‍ 100 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ലോകകപ്പില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് അപരാജിത കുതിപ്പാണ് രോഹിതും കൂട്ടരും നടത്തുന്നത്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യം വെച്ചായിരിക്കും ഇന്ത്യന്‍ ടീം കളിക്കുന്നത്.
അതേസമയം നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായ നെതര്‍ലന്‍ഡ്സ് ഒരു അട്ടിമറി വിജയം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങിയിരിക്കുക.
Content Highlight: Shubman Gill becomes the first player to complete 2000 runs in International cricket in 2023.