അമേരിക്കയ്ക്ക് എതിരായ മത്സരത്തിലും വിജയിച്ച ഇന്ത്യ ലോകകപ്പിലെ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്.
സ്ലോ പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് അമേരിക്കക്ക് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 15ന് കാനഡയോടാണ്. സെന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം.
എന്നാല്‍ ഇന്ത്യയുടെ ഒരു മത്സരത്തില്‍ പോലും റിസര്‍വ് താരങ്ങള്‍ക്കോ സെക്കന്‍ഡ് ചോയ്‌സ് താരങ്ങള്‍ക്കോ ഇടം ലഭിച്ചില്ലായിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, യുസ്വേന്ത്ര ചഹല്‍, കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മന്‍ ഗില്‍, ആവേശ് ഖാന്‍, റിങ്കു സിങ് എന്നിവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ക്രിക്ക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലും ആവേശ് ഖാനും തിരികെ നാട്ടിലേക്ക് പോകാന്‍ സാധ്യത ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ ടീമില്‍ അപ്രതീക്ഷിത പരിക്കുകളൊന്നും ഉണ്ടാകാത്ത പക്ഷം ഇരുവരും നാട്ടിലേക്ക പാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കാനഡയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ സെക്കന്റ് ചോയിസായ സഞ്ജുവിനോ കുല്‍ദീപ് യാധവിനോ ആണ് സാധ്യത ഉണ്ടാകുക.
Content Highlight: Shubman Gill and Avesh Khan may be released from Team India’s squad