അവര്‍ ക്രിക്കലെ ഇതിഹാസങ്ങളാണ്, അവരാണ് എന്റെ റോള്‍ മോഡല്‍സ്; പ്രസ്താവനയുമായി ശുഭ്മന്‍ ഗില്‍
Sports News
അവര്‍ ക്രിക്കലെ ഇതിഹാസങ്ങളാണ്, അവരാണ് എന്റെ റോള്‍ മോഡല്‍സ്; പ്രസ്താവനയുമായി ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th July 2024, 3:28 pm

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ടി-20 പരമ്പര ഇന്ന് തുടങ്ങും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. യുവനിരയുമായാണ് ഇന്ത്യ സിംബാബ്വെക്കെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ ശുഭ്മന്‍ ഗില്ലിന്റൈ നേതൃത്വത്തിലാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് താരം. ലോകകപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ സിംബാബ്‌വേയുമായുള്ള പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ രോഹിത് ശര്‍മയെക്കുറിച്ചും വിരാട് കോഹ്‌ലിയെക്കുറിച്ചും സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും തന്റെ റോള്‍ മോഡല്‍സാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ടി-20യില്‍ ഇരുവരുടെയും വിടവ് നികത്താന്‍ കഴിയാത്തതാണെന്നും യുവതാരം പറഞ്ഞു.

‘വിരാട് ഭായിയും രോഹിത് ഭായിയുമാണ് എന്റെ റോള്‍ മോഡല്‍സ്, അവര്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ്. ഈ അടുത്ത കാലത്തൊന്നും അവരെ പകരം വെയ്ക്കാവുന്ന താരങ്ങളുണ്ടാകില്ല, ഉണ്ടെങ്കില്‍ അത് മാജിക്കായിരിക്കും,’ ഗില്‍ പറഞ്ഞു.

സിംബാബ്വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്സ്, ആന്റം നഖ്വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.

 

ഇന്ത്യന്‍ സ്‌ക്വാഡ് (ആദ്യ രണ്ട് മത്സരങ്ങള്‍)

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡേ.

 

ഇന്ത്യയുടെ സിംബാബ്വേ പര്യടനം

ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

 

Content Highlight: Shubhman Gill Talking About Virat Kohli And Rohit Sharma