| Friday, 26th July 2024, 7:54 am

ടി-20യിലെ എന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനല്ല; തുറന്ന് പറഞ്ഞ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

ലങ്കന്‍ പര്യടനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമിന്റെ ടി-20ഐ ഫോര്‍മാറ്റിലും ഏകദിനത്തിലും വൈസ് ക്യാപ്റ്റനാണ് ശുഭ്മന്‍ ഗില്‍. എന്നാല്‍ ടി-20ഐയില്‍ 19 മത്സരങ്ങളില്‍ നിന്ന് 29.7 ശരാശരിയിലും 139.5 സ്ട്രൈക്ക് റേറ്റിലും 505 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്.

ഏകദിനത്തില്‍ 44 മത്സരങ്ങളില്‍ നിന്ന് 61.37 ശരാശരിയില്‍ 2271 റണ്‍സും 103.46 സ്ട്രൈക്ക് റേറ്റുമാണ് ഗില്ലിനുള്ളത്. മെച്ചപ്പെട്ട നിലവാരം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല എന്ന് താരം തന്നെ തുറന്ന് പറയുകയാണ് ഇപ്പോള്‍. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വ്യക്തിപരമായ തലത്തില്‍ 2024 ടി-20 ലോകകപ്പ് വരെയുള്ള ടി-20 ഐകളിലെ എന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനല്ല,’ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി-20ഐക്ക് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.

എന്നാല്‍ വരാനിരിക്കുന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ നിന്നും ടീമിന് മെച്ചപ്പെടാനും ഒരു കളിക്കാരന്‍ എന്ന നിലയിലും മികവ് പുലര്‍ത്താന്‍ തനിക്ക് കഴിയുമെന്നും ഗില്‍ പറഞ്ഞു.

‘ഇത് എന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നില്ല, മുന്നോട്ട് പോകുമ്പോള്‍, വരാനിരിക്കുന്ന സൈക്കിളില്‍, ഞങ്ങള്‍ക്ക് ഏകദേശം 30-40 ടി20 ഐകള്‍ ഉണ്ടാകും, ഒരു ടീമെന്ന നിലയില്‍ ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് മെച്ചപ്പെടുത്താനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’

Content Highlight: Shubhman Gill Talking About His Performance In T-20 Cricket

We use cookies to give you the best possible experience. Learn more