Advertisement
Sports News
ഓസ്‌ട്രേലിയയില്‍ മാനസിക വെല്ലുവിളി നേരിട്ടു; തുറന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 13, 12:33 pm
Friday, 13th December 2024, 6:03 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഡിസംബര്‍ 14 മുതല്‍ 18 വരെ ഗാബയിലാണ് മത്സരം അരങ്ങേറുന്നത്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും.

പരമ്പരയ്ക്ക് മുന്നേ പരിശീലനത്തില്‍ പരിക്ക് പറ്റിയ ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ മടങ്ങിയെത്തിയ ഗില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് ഫോര്‍ അടക്കം 31 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് ഫോര്‍ അടക്കം 28 റണ്‍സുമാണ് നേടിയത്. മത്സരത്തില്‍ തനിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് പറയുകയാണ് ഇപ്പോള്‍ ഗില്‍. മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ആദ്യ ഇന്നിങ്‌സ് എനിക്ക് നല്ല അനുഭവമായിരുന്നു, പക്ഷെ മറ്റ് ബാറ്റര്‍മാര്‍മാരുടെ വിക്കറ്റ് നഷ്ടമായത് എന്നെ സ്വാധീനിച്ചു, ഒരു ഫുള്‍ ബോള്‍ കളിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്‌സില്‍ എനിക്ക് പിങ്ക് ബോള്‍ കൃത്യമായി കണക്ട ചെയ്യാന്‍ സാധിച്ചില്ല. എനിക്ക് ആ ഡെലിവറി പിക് ചെയ്യാന്‍ കഴിഞ്ഞില്ല. അത് എന്റെ പുറത്താക്കലിലാണ് കലാശിച്ചത്,

ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ എനിക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. കുറച്ച് ഓവറുകള്‍ സ്‌ട്രൈക്കില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ എനിക്ക് ആദ്യ ഇന്നിങ്‌സില്‍ ഒരു ഫുള്‍ ബോള്‍ നഷ്ടമായി. ഓസ്‌ട്രേലിയയില്‍ നേരിട്ട മാനസിക വെല്ലുവിളികളാണവ,’ ശുഭ്മന്‍ ഗില്‍ മാധ്യമങ്ങോട് പറഞ്ഞു.

 

Content Highlight: Shubhman Gill Talking About His Performance At Australian